Advertisment

ഗുരുഗ്രാമില്‍ കനത്ത മഴ; അരയോളം വെളളം, കാറുകള്‍ മുങ്ങി, റോഡുകള്‍ 'കടലായി'; ഗുരുഗ്രാമിലെ ദൃശ്യങ്ങള്‍

New Update

ഡല്‍ഹി:  ഗുരുഗ്രാമില്‍ കനത്ത മഴയില്‍ ജനജീവിതം തടസ്സപ്പെട്ടു.നഗരം വെളളത്തില്‍ മുങ്ങിയതോടെ വാഹനഗതാഗതം സ്തംഭിച്ചു. ജനങ്ങള്‍ വെളളക്കെട്ടിലൂടെ നടന്നുപോകുന്ന ചിത്രങ്ങളും വീഡിയോയും വ്യാപകമായാണ് പ്രചരിക്കുന്നത്.

Advertisment

publive-image

തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ ഗുരുഗ്രാമിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി. അരക്കെട്ട് വരെ വെളളം ഉയര്‍ന്നതോടെ പ്രമുഖ റോഡുകളിലൂടെയുളള വാഹനഗതാഗതം തടസ്സപ്പെട്ടു.

നഗരത്തിലെ പ്രധാന അണ്ടര്‍പാസുകള്‍ എല്ലാം മുങ്ങിയ അവസ്ഥയിലാണ്. ഹീറോ ഹോണ്ട ചൗക്കിന് സമീപമുളള ദേശീയ പാത മുഴുവനായി വെളളത്തില്‍ മുങ്ങി. ഇതോടെ സര്‍വീസ് റോഡുകളിലും വെളളം കയറുന്ന അവസ്ഥയുണ്ടായി. പലയിടങ്ങളിലും  വാഹനങ്ങള്‍ മുങ്ങി. വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയവരെ രക്ഷിക്കാന്‍ ബോട്ടുകള്‍ വിന്യസിച്ചു.

തൊട്ടടുത്ത സ്ഥലമായ ഡല്‍ഹിയിലും കനത്തമഴയാണ് അനുഭവപ്പെട്ടത്. സാകേതില്‍ മതില്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മതില്‍ തകര്‍ന്നുവീഴുകയായിരുന്നു.

viral video all video news
Advertisment