Advertisment

നാട്ടില്‍ ഏറ്റവും വേഗതയില്‍ പതിനായിരം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി ! നേട്ടങ്ങളുടെ നെറുകയില്‍ ഇന്ത്യന്‍ നായകന്‍

New Update

publive-image

Advertisment

പൂനെ: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20യിലെ ഫോം ഏകദിനത്തിലും തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പൂനെയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ തന്റെ 61-ാം അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. 60 പന്തില്‍ 56 റണ്‍സെടുത്ത കോഹ്ലി മാര്‍ക്ക് വുഡിന്റെ പന്തില്‍ മോയിന്‍ അലി ക്യാച്ചെടുത്ത് പുറത്താവുകയായിരുന്നു.

ആറു ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. ഏകദിനത്തില്‍ 104-ാം തവണയാണ് കോഹ്ലി 50-ല്‍ അധികം റണ്‍സ് നേടുന്നത്. ഇതോടെ ഏകദിനത്തില്‍ അമ്പതിലധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്ക് കാലിസിനെ (103 തവണ) മറികടന്ന് കോഹ്ലി നാലാമതെത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (145), കുമാര്‍ സങ്കക്കാര (118), റിക്കി പോണ്ടിംഗ് (112) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

ഇംഗ്ലണ്ടിനെതിരെ 27-ാം തവണയാണ് (എല്ലാ ഫോര്‍മാറ്റുകളിലുമായി) കോഹ്ലി അമ്പതിലധികം റണ്‍സ് നേടുന്നത്. രാഹുല്‍ ദ്രാവിഡിനെ ഇക്കാര്യത്തില്‍ മറികടന്ന കോഹ്ലിക്ക് മുന്നില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (32 തവണ) മാത്രമാണുള്ളത്.

സച്ചിന് ശേഷം നാട്ടില്‍ പതിനായിരം റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. അന്താരാഷ്ട്ര പട്ടികയില്‍ ആറാമതാണ് കോഹ്ലി. പോണ്ടിങ്, കാലിസ്, സങ്കക്കാര, മഹേല ജയവര്‍ധനെ എന്നിവരാണ് പട്ടികയില്‍ കോഹ്ലിക്ക് മുമ്പിലുള്ള മറ്റു താരങ്ങള്‍. എന്നാല്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് (176 മത്സരങ്ങള്‍) ഈ നേട്ടം സ്വന്തമാക്കിയ താരമെന്ന റെക്കോഡ് കോഹ്ലിക്ക് സ്വന്തം.

Advertisment