Advertisment

പതിനായിരം റൺസിന്റെ തികവിൽ കോഹ്‌ലിയുടെ തേരോട്ടം ; സ്വപ്ന നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം

New Update

Advertisment

ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹലി 10,000 റണ്‍സ് തികച്ചു. പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി. മാത്രമല്ല പതിനായിരം തികയ്ക്കുന്ന പതിമൂന്നാമത്തെ കളിക്കാരന്‍കൂടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. 213 മത്സരങ്ങളില്‍ നിന്നാണ് നേട്ടം.  നിലിവില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിരിക്കുന്നതും കോഹ്‌ലിയാണ്.

സച്ചിനേക്കാള്‍ 49 മത്സരങ്ങള്‍ കുറവ് കളിച്ചാണ് കോഹ്‌ലി നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ 259 മത്സരങ്ങളെടുത്തപ്പോള്‍ വിരാട് 213 മത്സരങ്ങളില്‍ 10,000 മറികടന്നു

രണ്ടാം ഏകദിനത്തില്‍ 31 റണ്‍സ് തികച്ചതോടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നിലവിലെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കൊഹ്ലിക്ക് സ്വന്തമാക്കിയി. 9949 റണ്‍സാണ് ധോണിക്കുള്ളത്.

ഏകദിനത്തില്‍ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും കോ ഹ്‌ലി സ്വന്തമാക്കി. ഹോം മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന താരമായിരിക്കുകയാണ് കോഹ്‌ലി. 78 ഇന്നിംഗ്‌സുകളില്‍ നിന്നാണ് നേട്ടം. 91 മത്സരങ്ങളില്‍ നിന്ന് 4000 തികച്ച ഡിവില്ലേഴ്‌സിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.സച്ചില്‍ 92 മത്സരങ്ങളില്‍ നിന്നും ധോണി 99 മത്സരങ്ങളില്‍ നിന്നുമാണ് 4000 തികച്ചത്.

Advertisment