Advertisment

ഇനി ഇന്ത്യന്‍ വംശജര്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് വരുന്നതിന് തടസ്സമില്ല; വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ;  പിഐഒ, ഒസിഐ കാർഡുളളവർക്ക് ഇന്ത്യയിലേക്ക് വരാം

New Update

ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍ .  വിദേശ പൗരന്മാർക്ക് ടൂറിസ്റ്റ് വിസ ഒഴികെയുളളതിന് അനുമതി നൽകും.

Advertisment

publive-image

പിഐഒ. ഒസിഐ കാർഡുളളവർക്ക് ഇന്ത്യയിലേക്ക് വരാം. ഇളവുകളുടെ ഭാഗമായി ഇന്ത്യയിലെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്​.

ഇലക്​ട്രോണിക്​ വിസ, ടൂറിസ്​റ്റ്​ വിസ, മെഡിക്കല്‍ വിസ എന്നിവ​യൊന്നും പുനഃസ്ഥാപിച്ചിട്ടില്ല. ഇത്തരം വിസകളുടെ കാലാവധി പൂര്‍ത്തിയായ ആരെങ്കിലും ഇന്ത്യയിലുണ്ടെങ്കില്‍ അത്​ നീട്ടി ലഭിക്കുവാനായി ബന്ധപ്പെട്ട ഏജന്‍സിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി​.

കോവിഡ് പശ്ചാത്തലത്തില്‍ എട്ടുമാസത്തോളം തടഞ്ഞുവെച്ചിരുന്ന വിസകളാണ് കേന്ദ്രസര്‍ക്കാര്‍ പുനസ്ഥാപിച്ചത്. വിസ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ പ്രഖ്യാപിച്ച് വരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലേക്ക് വരാനും തിരിച്ചുപോകാനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിച്ചുവരുന്നത്. ടൂറിസ്റ്റ് വിസയ്ക്ക് പുറമേ മെഡിക്കല്‍, ഇലക്ട്രോണിക് വിസകള്‍ക്കും നിയന്ത്രണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

visa
Advertisment