Advertisment

ജ്വാല ഗുട്ടയുമായുള്ള തന്റെ വിവാഹതീയതി പ്രഖ്യാപിച്ച്‌ വിഷ്ണു വിശാല്‍

author-image
ഫിലിം ഡസ്ക്
New Update

തമിഴ് ചലച്ചിത്ര താരം വിഷ്ണു വിശാലിന്റെയും ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെ വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. ഏപ്രില്‍ 22 ന് ഇരുവരും വിവാഹിതരാകും.

Advertisment

publive-image

വിഷ്ണു വിശാല്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി ആരാധകരുള്ള താരങ്ങളാണ് ഇരുവരും. അതുകൊണ്ട് തന്നെ വലിയ കാത്തിരിപ്പില്‍ തന്നെയായിരുന്നു ആരാധകര്‍.

2011 ല്‍ രഞ്ജിനി നടരാജുമായി വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ അധിക നാള്‍ ആ ബന്ധം മുന്നോട്ട് പോയിരുന്നില്ല. തുടര്‍ന്ന് ഡിപ്രെഷനില്‍ കഴിഞ്ഞിരുന്ന നാളുകളിലായിരുന്നു വിഷ്ണു ജ്വാലയെ പരിചയപ്പെടുന്നത്. ആദ്യ വിവാഹത്തില്‍ വിഷ്ണുവിന് ഒരു മകന്‍ ഉണ്ട്.

vishnu vishal
Advertisment