Advertisment

വിഷു കണിയും കണ്ട് പുതുവര്‍ഷത്തിലേക്ക്; ഒരുക്കവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍

New Update

വിഷു കണിയും കണ്ട് വിഷു കണിയും കണ്ട് പുതുവര്‍ഷത്തിലേക്ക്. ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷുവിന് തങ്ങളാല്‍ കഴിയുംവിധം കണിയൊരുക്കാനും കൈനീട്ടം കൊടുക്കാനും കോടിയുടുക്കാനും സദ്യ വയ്ക്കാനുമെല്ലാം ശ്രമിക്കാറുണ്ട്.

Advertisment

publive-image

എവിടെയായിരുന്നാലും വീടിനെയും നാടിനെയും ജനിച്ചുവളര്‍ന്ന സംസ്‌കാരത്തെയും ഓര്‍മ്മിക്കാനും ആ ഓര്‍മ്മകളുടെ തണുപ്പ് നുകരാനും ഇത്തരം ആഘോഷങ്ങള്‍ നമ്മെ സഹായിക്കും.

വിഷു, പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കപ്പെടുന്നത്. രാവണന്റെ മേല്‍ രാമന്‍ നേടിയ വിജയം, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസം എന്നിങ്ങനെ പോകുന്നു ഈ ഐതിഹ്യങ്ങള്‍. ഇത്തരം ഐതിഹ്യങ്ങള്‍ക്കെല്ലാം അപ്പുറം മലയാളികള്‍ക്ക് വിഷു വിളവെടുപ്പ് ഉത്സവമാണ്. ഓണം കഴിഞ്ഞാല്‍ പിന്നെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ഉത്സവം.

വിളവെടുത്ത പച്ചക്കറികളും പഴങ്ങളും ഒപ്പം കണിക്കൊന്നയും കണിയായി ഒരുക്കിവച്ച്, പുത്തന്‍ വസ്ത്രമണിഞ്ഞ്, കൈനീട്ടം നല്‍കിയും വാങ്ങിയും ഒരു വര്‍ഷത്തേക്കുള്ള സമ്പല്‍ സമൃദ്ധിയെ ആഗ്രഹിക്കുന്ന സന്തോഷപ്രദമായ ദിവസം.

വിളവെടുപ്പ് ഉത്സവങ്ങള്‍ ഇന്ത്യയിലെമ്പാടും പല സംസ്ഥാനങ്ങളിലായി പല സംസ്‌കാരങ്ങളോട് ബന്ധപ്പെട്ട് നടക്കാറുണ്ട്. മലയാളികള്‍ക്ക് ഓണവും വിഷുവും തന്നെ മുഖ്യം. ഓണം വിരിപ്പുകൃഷിയുമായി അടുത്തുനില്‍ക്കുന്നതാണെങ്കില്‍ വിഷു, ഫലങ്ങളുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാമാണ് വിഷുവിന് മുഖ്യം.

vishu
Advertisment