Advertisment

കുവൈറ്റില്‍ ഹാലാ ഫെബ്രുവരി ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സന്ദര്‍ശക വിസ അനുവദിക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ ഹാലാ ഫെബ്രുവരി ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സന്ദര്‍ശക വിസ അനുവദിക്കും .

Advertisment

publive-image

ഹാലാ ഫെബ്രുവരി ഫെസ്റ്റും ദേശീയ അവധിദിനങ്ങളും ആഘോഷിക്കുന്നതിനായി കുവൈറ്റിലേക്ക് കുടുംബാംഗങ്ങളെയും കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി വിസിറ്റ് വിസ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ കുവൈറ്റിലെ എല്ലാ ഗവര്‍ണറേറ്ററുകളിലുള്ള റസിഡന്‍സി അഫയേഴ്‌സ് വകുപ്പുകള്‍ക്കാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

അതെസമയം നൂറുകണക്കിന് സന്ദര്‍ശക വിസ അപേക്ഷകള്‍ക്ക് അംഗീകാരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കുവൈറ്റിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി ആവശ്യമാണെന്നും അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു .

 

kuwait kuwait latest
Advertisment