Advertisment

വിസ്മയ ഇന്റർനാഷണൽ ആർട്സ് & സോഷ്യൽ സര്‍വ്വീസസ് - വിസ്മയ കുവൈറ്റ് ഉത്ഘാടനം ചെയ്തു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി : വിസ്മയ ഇന്റർനാഷണൽ ആർട്സ് & സോഷ്യൽ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം സിറ്റി ടവർ -കുവൈറ്റ് ഹോട്ടലിൽ വെച്ച് ഹൈടെക് ജയകുമാർ ഉത്ഘാടനം ചെയ്തു. പിഎം നായർ അധ്യക്ഷനായ യോഗത്തിൽ ബിജു സ്റ്റീഫൻ സ്വാഗതവും, ജിയാഷ്‌ അബ്ദുൽ കരീം കൃതജതയും പറഞ്ഞു. അജിത് കുമാര്‍ അസോസിയേഷന്റെ അവലോകനം അവതരിപ്പിച്ചു.

ഇന്ത്യൻ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാർക്ക് കൈത്താങ്ങായി നിന്ന് ന്യായമായ പ്രശനങ്ങളിൽ ഇടപെടുകയും, പ്രവാസി പുനരധിവാസ പ്രവർത്തങ്ങൾക്ക് ഊന്നൽ നൽകുകയും അതോടൊപ്പം കല കായിക സാംസ്‌കാരിക രംഗങ്ങളിൽ താല്പര്യമുള്ളവരെ പങ്കെടുപ്പിച്ചു വിവിധ തരം മത്സരങ്ങൾ പങ്കെടുപ്പിച്ചു വിജയികളെ വിസ്മയ ചാനലിൽ അവരുടെ പരിപാടികൾ ലൈവ് ടെലികാസ്റ് ചെയ്തു പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടന ലക്‌ഷ്യം വഹിക്കുന്നത്.

കൊറോണ മാനദണ്ഠങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ സംഘടനയുടെ ലോഗോ പ്രകാശനം രക്ഷാധികാരികളായ മനോജ് മാവേലിക്കര, ബാബുജി ബത്തേരി, പി ജി ബിനു എന്നിവർക്ക് പിഎം നായർ കൈമാറി നിര്‍വ്വഹിച്ചു.

സംഘടന ഭാരവാഹികളായി ചെയർമാൻ പിഎം നായർ, വൈസ് ചെയർമാൻ ഹൈടെക് ജയകുമാർ, പ്രസിഡന്റ് അജിത് കുമാർ, വനിതാ വേദി പ്രസിഡന്റ് ഷൈനി ഫ്രാങ്ക്, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ ജിയാഷ്‌ അബ്ദുൽ കരീം, പബ്ലിക് റിലേഷന്‍ സുജിത് സുരേഷിനെയും തെരഞ്ഞെടുത്തു. പ്രവർത്തക സമിതി അംഗങ്ങളെയും മറ്റു ഭാരവാഹികളെയും ഉടൻ തന്നെ തിരഞ്ഞെടുത്തു സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ പ്രവാസി സമൂഹത്തിലെ നാനാതുറകളിലുമുള്ള സാമൂഹിക ,സാംസ്‌കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയില്‍ സംഘടനയുടെ ആദ്യ പരിപാടിയായി ഉടൻ തന്നെ ആർ ജെ കോമ്പറ്റിഷൻ സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. വിനോദ് വിസ്മയ അവതരിപ്പിച്ച മാജിക് ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ആയിഷ ഗോപിനാഥ് പരിപാടിയുടെ ഏകോപനവും നടത്തി.

Advertisment