Advertisment

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്‍റ് വി. കെ ശ്രീകണ്ഠൻ എംപിയുടെ ദേശരക്ഷാ യാത്ര ജനുവരി 27, 28, 29 തീയതികളിൽ

New Update

പാലക്കാട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് വി. കെ ശ്രീകണ്ഠൻ എംപി നയിക്കുന്ന ദേശരക്ഷാ യാത്ര ജനുവരി 27, 28, 29 തീയതികളിൽ നടക്കും. തൃത്താല കൂറ്റനാട്ടിൽ 27ന് രാവിലെ 10ന് ജാഥയുടെ ഉദ്ഘാടനം കെ. മുരളീധരൻ എംപി നിർവഹിക്കും.

Advertisment

publive-image

വൈകീട്ട് നാലിന് പട്ടാമ്പി, അഞ്ചിന് ഷൊർണൂർ, ആറിനു ഒറ്റപ്പാലം എന്നിവിടങ്ങളിൽ ജാഥ പര്യടനം നടത്തും. 28 ന് രാവിലെ 10 ന് മണ്ണാർക്കാട്, വൈകിട്ട് നാലിന് കോങ്ങാട്, അഞ്ചിന് കല്ലേപ്പുള്ളി, ആറിന് പിരായിരി എന്നിവിടങ്ങളിൽ പര്യടനം നടത്തും.

28ന് നടക്കുന്ന വിവിധ യോഗങ്ങളിൽ മുൻ കെപിസിസി പ്രസിഡന്റ് എം.എം ഹസ്സൻ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 29ന് രാവിലെ 10ന് കൊഴിഞ്ഞാമ്പാറ, വൈകീട്ട് നാലിന് കൊല്ലങ്കോട്, അഞ്ചിന് കുഴൽമന്ദം, ആറിന് കോട്ടായി എന്നിവിടങ്ങളിലാണ് ജാഥ പര്യടനം നടത്തുക.

ജില്ലയിലെ കോൺഗ്രസ് നേതാക്കളായ വി.എസ് വിജയരാഘവൻ, സി.വി ബാലചന്ദ്രൻ, സി. ചന്ദ്രൻ, സി.പി മുഹമ്മദ്, കെ.എ ചന്ദ്രൻ, വി.സി കബീർ, കെ. അച്യുതൻ, എ.വി ഗോപിനാഥ്, പി.ജെ പൗലോസ്, എ. രാമസ്വാമി, ആലത്തൂർ എംപി രമ്യ ഹരിദാസ്, എംഎൽഎമാരായ വി.ടി ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയവർ ജാഥയുടെ വിവിധ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കും.

vk sreekandan desharaksha yathra
Advertisment