Advertisment

യുഡിഎഫ് മലമ്പുഴയിൽ ചരിത്ര വിജയം നേടും - വി.കെ ശ്രീകണ്ഠൻ എംപി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: മലമ്പുഴയിൽ യുഡിഎഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്ന് വി.കെ ശ്രീകണ്ഠൻ എംപി അഭിപ്രായപെട്ടു. മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങൾക്ക്‌ ശേഷം മലമ്പുഴയിൽ പ്രാദേശിക നേതാവായ എസ്.കെ അനന്തകൃഷ്ണന് സ്ഥാനാർത്ഥിത്വം ലഭിച്ചതോടെ മുഴുവൻ പ്രവർത്തകരുടെയും ആവേശകരമായ പ്രവർത്തനത്തിന്റ ഫലമായി പതിനായിരത്തിൽ പരം വോട്ടിന്റ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ കെ. കോയകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, സ്ഥാനാർഥി എസ് കെ. അനന്ത കൃഷ്ണൻ, കൺവീനർ കെ. ശിവരാജേഷ്, കോർഡിനേറ്റർ വിജയ്ഹൃദയരാജ്, അബു താഹിർ, ശിവാനന്ദൻ, ദേശബന്ധു, പി. മുരുകാനന്ദൻ, രമേശ്‌ എലപ്പുള്ളി, നാരായണൻ കുട്ടി, ഷൈജു സത്യൻ, റെജി നെൽസൺ, തങ്കമണി ടീച്ചർ, സാമിനാഥൻ, പി കെ. വാസു, പി പി. വിജയകുമാർ, രവീന്ദ്രൻ വള്ളിക്കോട്, എ സി. സിദ്ധാർത്ഥൻ, വിനോദ് കുമാർ, നിത്യനന്ദൻ, ഇ വി. കോമളം, ശ്രീകുമാർ, സുദേവൻ, ജാഫർ അലി, കെ വി. നന്ദനൻ, രതീഷ് തസ്രക്ക്, എസ്. കൃഷ്ണകുമാർ, രേവതി ബാബു, ഉദയകുമാർ പാലാഴി, ഹരിദാസ് എലപ്പുള്ളി, ശ്രീനിവാസൻ, വിനേഷ്, അഡ്വ: പ്രദീഷ് ചന്ദ്രൻ, നേഹൽ, തുടങ്ങിയവർ അവലോകന യോഗ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

palakkad news
Advertisment