Advertisment

ദുരിതമേഖലയിൽ കൈത്താങ്ങായി വി.കെ ശ്രീകണ്ഠൻ എംപി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്‌ : കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായ പാലക്കാട്‌ നഗര പ്രദേശങ്ങളായ കൽ‌പാത്തി, ശേഖരിപുരം, ശംഖുവാരത്തോട്, അയ്യപുരം, സുന്ദരം കോളനി, കമലാലയം കോമ്പൗണ്ട്, ആലങ്ങോട്ടുതറ, യാക്കര ചാത്തംകുളം റെസിഡെൻഷ്യൽ കോളനി എന്നിവടങ്ങളിൽ വി. കെ ശ്രീകണ്ഠൻ എംപി സന്ദർശിച്ചു.

Advertisment

publive-image

കുമരപുരം, ഗായത്രി കല്യാണമണ്ഡപം എന്നിവടങ്ങളിൽ ക്രമീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാംപുകളിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുകയും ചെയ്തു. വി.കെ ശ്രീകണ്ഠൻ എംപിയും, ഷാഫി പറമ്പിൽ എംഎൽഎയും ജില്ലാ കളക്ടറെ നേരിൽ കണ്ട് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി.

ഒറ്റപ്പെട്ടു നിൽക്കുന്ന അട്ടപ്പാടി മേഖലയിൽ വൈദ്യുതി ലൈനുകൾ തകരാറിലായത് പെട്ടെന്ന് ശരിയാക്കണമെന്നും കാലതാമസം നേരിടുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർക്ക് എംപി നിർദേശം നൽകി.

ആളുകൾക്ക് മറ്റു ജില്ലകളിലേക്ക് പോകുന്നതിനായി ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ റെയിൽ ഗതാഗതം പെട്ടെന്ന് പുനഃസ്ഥാപിക്കാനും കലക്ടറോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വി. കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

Advertisment