പ്രളയ ബാധിതർക്കൊപ്പം വോയ്സ് കുവൈത്തും വനിതാവേദിയും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 10, 2018

കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയും വനിതാവേദിയും സംയുക്തമായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു ഒരു ലക്ഷം രൂപ കോർഡിനേറ്റർ ജി.പി.ബിജു കേന്ദ്ര കമ്മിറ്റി ട്രഷറർ ജോയ് നന്ദനത്തിന് കൈമാറി.

സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ ചേർന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡൻറ് കെ.വിജയൻ അധ്യക്ഷതവഹിച്ചു.

പി.ബി.ബിനു, കേളോത്ത് വിജയൻ, പി.ചന്ദ്രശേഖരൻ, ഗോപിനാഥൻ ഗംഗോത്രി, ജി.പി.ബിജു, എ.ജി.മോഹൻ ദാസ്, കെ.ഗോപിനാഥൻ, ശ്രീജ രവി, വി.ഷനിൽ, ഹരി ശ്രീലയം, സുജ റെജി മോൻ, കെ.റ്റി. ബിജു, എം.ജി.റെജിമോൻ, വി.കെ.സജീവ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും ട്രഷറർ ജോയ് നന്ദനം നന്ദിയും പറഞ്ഞു.

×