Advertisment

വോയ്സ് കുവൈത്ത് വനിതാവേദി പിക്നിക്

New Update

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പിക്നിക് സംഘടിപ്പിക്കുന്നു . മാർച്ച് 29 ന് വൈകുന്നേരം 5:30 മുതൽ 30 ന് വൈകുന്നേരം 5:30 വരെ കബദിൽ നടത്തുന്ന പിക്നികിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായിക പരിപാടികൾ നടക്കും .

Advertisment

കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് ബൈജു വിജയന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വനിതാവേദി പ്രസിഡൻറ് ശ്രീജ രവി പിക്നികിനെ കുറിച്ച് വിശദീകരിച്ചു .

publive-image

ജോഷി ബാലൻ, ജി.പി.ബിജു, എം.ഹരിദാസൻ, കെ.പി.ജയപ്രകാശ്, കെ.റ്റി. ബിജു, രാധ മാധവി, പ്രമോദ് മാണുക്കര, എം.സി.രജീഷ് രാജ്, പി.ചന്ദ്രശേഖരൻ, ഉഷ ലക്ഷ്മി, പി.ലത,പ്രമോദ് കക്കോത്ത്,എം.പി.ബാബുരാജ്, കെ.ഗോപിനാഥൻ, രഞ്ജിത്ത് രാജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

വോയ്സ് കുവൈത്ത് അംഗങ്ങൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി പി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : 55916991 , 51611899 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

Advertisment