Advertisment

ഇന്ത്യന്‍ വിപണിയില്‍ XC40 റീചാര്‍ജ് ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാന്‍ വോള്‍വോ

New Update

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ ഇന്ത്യന്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് XC40 എസ്‌യുവി. ഇന്ത്യന്‍ വിപണിയില്‍ XC40 റീചാര്‍ജ് ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

Advertisment

publive-image

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് എസ്‌യുവികളുടെ പ്രധാന്യം കണക്കിലെടുത്താണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനവുമായി ബ്രാന്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ പെട്രോള്‍, ഡീസല്‍ എഞ്ചിനില്‍ എത്തുന്ന മോഡല്‍ സാവധാനം ഒഴിവാക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.

ഓട്ടോകാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്തവര്‍ഷത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാല്‍ കൃത്യമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓള്‍ ഇലക്ട്രിക് XC40 റീചാര്‍ജ് മോഡലിന് അന്താരാഷ്ട്ര വിപണികളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഈ സ്വീകാര്യത കണക്കിലെടുത്താണ് ഇപ്പോള്‍ മറ്റു മോഡലുകളും ഇലക്ട്രിക് ശ്രേണിയിലേക്ക് എത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി 2018 -ല്‍ പ്രഖ്യാപിച്ചിരുന്നു.

auto news volvo
Advertisment