Advertisment

വോട്ടിംഗ് യന്ത്രത്തില്‍ ഫോട്ടോയും; സ്ഥാനാര്‍ത്ഥികള്‍ കുറ്റകൃത്യങ്ങള്‍ പരസ്യമാക്കണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി:വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും പതിക്കുമെന്ന് ഇലക്‌ഷന്‍ കമ്മിഷന്‍ അറിയിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച്‌, സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിവരം വോട്ടെടുപ്പിന് മുന്‍പ് പ്രാദേശിക പത്രങ്ങളിലും ടെലിവിഷനിലും മൂന്നു തവണ പരസ്യം നല്‍കണം. പാര്‍ട്ടികള്‍ വെബ്സൈറ്റിലും പത്രങ്ങളിലും ചാനലുകളിലും പരസ്യം നല്‍കണം.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ് എണ്ണി തിട്ടപ്പെടുത്തണം. ജി.പി.എസ് ഉള്ള വാഹനങ്ങളിലാകും റിസര്‍വ് വോട്ടിംഗ് യന്ത്രവും വി.വി.പാറ്റും കൊണ്ടുപോവുക. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടക്കുമെന്ന പരാതി ഉയര്‍ന്നതിനാലാണ് സുരക്ഷാ നടപടികള്‍.

ഇത്തവണത്തെ സവിശേഷതകള്‍

 90 കോടി വോട്ടര്‍മാര്‍

 1.5 കോടിയോളം 18 -19നും വയസുകാര്‍.

 38,325 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍

 71,735 പ്രവാസി വോട്ടര്‍മാര്‍

 16,77,386 സര്‍വീസ് വോട്ടര്‍മാര്‍

 2,354 രാഷ്ട്രീയ പാര്‍ട്ടികള്‍

 2014ല്‍ 1709 പാര്‍ട്ടികള്‍. മത്സരിച്ചത് 464

 10,35,928 പോളിംഗ്സ്റ്റേഷനുകള്‍

 17.4 ലക്ഷം വിവിപാറ്റ്.

 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരം സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണം.

 സോഷ്യല്‍ മീഡിയയിലെ പരസ്യ ചെലവും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും

 ബ്രെയില്‍ ലിപിലിയുള്ള വോട്ടര്‍ സ്ലിപ്പുകളും.

 എല്ലാ വീടുകളിലും വോട്ടര്‍ ഗൈഡുകള്‍ എത്തിക്കും.

 വോട്ടിംഗ് യന്ത്രത്തില്‍ അവസാന ബട്ടണ്‍ നോട്ട

 പോസ്റ്റല്‍ ബാലറ്റിലും നോട്ട.

 സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും സാമൂഹിക മാദ്ധ്യമ ഇടപെടലുകളില്‍ കര്‍ശന നിരീക്ഷണം

 കണക്കില്‍ പെടാത്ത പണം കണ്ടെത്തിയാല്‍ പത്രങ്ങളില്‍ വാര്‍ത്ത നല്‍കും.

 ബൂത്ത് പിടിത്തം, വോട്ടിന് പണം നല്‍കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ സി വിജില്‍ സിറ്റിസണ്‍ ആപ്പിലൂടെ കമ്മിഷനെ അറിയിക്കാം. പെരുമാറ്റ ചട്ട ലംഘനത്തിന്റെ ദൃശ്യങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാം. 15 മിനിറ്റിനുള്ളില്‍ ഫ്ലൈയിംഗ് സ്‌ക്വാഡ് എത്തും.

 2019 ജനുവരി1ന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശമുണ്ട്.

 വോട്ട് ചെയ്യാന്‍ കമ്മിഷന്‍ അംഗീകരിച്ച 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് നിര്‍ബന്ധം.

 പ്രവാസി വോട്ടര്‍മാര്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധം

തിരിച്ചറിയല്‍ രേഖകള്‍ ഇവ

വോട്ടര്‍ ഐ. ഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, , ഫോട്ടോ പതിച്ച ബാങ്ക്, പോസ്റ്റ് ഓഫീസ്‌ പാസ് ബുക്കുകള്‍, പാന്‍കാര്‍ഡ്, ആര്‍.ജി.ഐ സ്‌മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്,തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ ഡോക്യൂമെന്‍റ്, ആധാര്‍, എം.പി, എം.എല്‍.എ ഐ.ഡി എന്നിവയാണ് രേഖകള്‍.

Advertisment