Advertisment

'വ്യോമിത്ര' ഇന്ത്യയുടെ ബഹിരാകാശ റോബോട്ട്, യാത്രികര്‍ക്ക് കഴിക്കാന്‍ ചിക്കന്‍ ബിരിയാണി

New Update

ബംഗളുരു: ബഹിരാകാശത്ത് ഇന്ത്യക്കാരെ അയക്കുന്ന ഐ.എസ്.ആര്‍.ഒയുടെ 'ഗഗന്‍യാന്‍' ദൗത്യത്തിന്റെ ഭാഗമാകാന്‍ 'വ്യോമിത്ര' എന്ന ഹാഫ് ഹ്യൂമനോയ്ഡ് റോബോട്ട്. 2022-ല്‍ ഗഗന്‍യാനിലൂടെ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ മുന്നോടിയായാണ് ഐ.എസ്.ആര്‍.ഒ ഈ 'മനുഷ്യ റോബോട്ടി'നെ ബഹിരാകാശത്ത് അയക്കാന്‍ തയാറെടുക്കുന്നത്.

Advertisment

publive-image

വ്യോമിത്രയെ ആദ്യം ബഹിരാകാശത്തേക്ക് അയച്ചുകൊണ്ട് പരീക്ഷണങ്ങള്‍ നടത്താനാണ് ഐ.എസ്.ആര്‍.ഒ പദ്ധതിയിടുന്നത്. വ്യോമിത്രയെ 'ഹാഫ് ഹ്യൂമനോയ്ഡ്' ഏന്ന് വിളിക്കാനുള്ള കാരണവും വ്യക്തമാണ്. തലയും രണ്ട് കൈകളും ഉടലും ഉണ്ടെങ്കിലും വ്യോമിത്രയ്ക്ക് കാലുകള്‍ ഇല്ലെന്നതാണ് ഇതിനുള്ള കാരണം.

എന്നിരുന്നാലും വ്യോമിത്രയ്ക്ക് ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാര്‍ നിര്‍ദേശിക്കുന്ന നിരവധി കര്‍മങ്ങള്‍ വൃത്തിയായി ചെയ്യാന്‍ സാധിക്കും. സ്വിച്ചുകള്‍ വേണ്ടസമയത്ത് അമര്‍ത്തുക, ബഹിരാകാശ വാഹനത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് അളവിനെ കുറിച്ച് വിവരം നല്‍കുക. ബഹിരാകാശ യാത്രയില്‍ മനുഷ്യ ശരീരത്തില്‍ സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക. അടിയന്തിര സാഹചര്യങ്ങളെ കുറിച്ചുള്ള വിവരം നല്‍കുക എന്നിവ വ്യോമിത്ര ചെയ്യേണ്ടുന്ന ജോലികളുടെ കൂട്ടത്തില്‍ പെടും. ഇതുകൂടാതെ രണ്ടു ഭാഷകളും വ്യോമിത്രയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയും.

publive-image

2021-ലും ഇതിനോട് സമാനമായി മറ്റ് റോബോട്ടുകളെ ബഹിരാകാശത്തേക്ക് അയക്കാനും ഐ.എസ്.ആര്‍.ഒയ്ക്ക് പദ്ധതിയുണ്ട്. 'വ്യോമിത്ര' തങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്ന റോബോട്ടുകളുടെ അന്തിമ പതിപ്പല്ലെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ബംഗളുരുവിലെ കോണ്‍റാഡ് ഹോട്ടലില്‍ നടന്ന ഹ്യൂമന്‍ സ്‌പേസ്ഫ്‌ലൈറ്റ് ആന്‍ഡ് എക്‌സ്പ്ലൊറേഷന്‍ സിംപോസിയത്തിലാണ് ശാസ്ത്രജ്ഞര്‍ ഈ റോബോട്ടിനെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

സിംപോസിയത്തില്‍ ഇന്ത്യയുടെ ബഹിരാകാശ യാത്രികര്‍ കഴിക്കാനായി കൂടെകൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ചിക്കന്‍ ബിരിയാണി, മൂംഗ് ദാല്‍ അലുവ, ചാപ്പാത്തി എന്നിവയും ഈ ഭക്ഷണങ്ങളും ഇവയുടെ കൂട്ടത്തിലുള്ളതെന്നത് കൗതുകകരമാണ്.

space indias robot vyomitra
Advertisment