Advertisment

വാളയാർ ചെക്പോസ്റ്റ് വഴി 1564 പേർ കേരളത്തിലെത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് 1564 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 878 പുരുഷൻമാരും 498 സ്ത്രീകളും 188 കുട്ടികളുമുൾപ്പെടെയുള്ളവർ 507 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 368 കാറുകൾ, 111 ഇരുചക്രവാഹനങ്ങൾ, 15 ട്രാവലറുകൾ, 9 മിനി ബസുകൾ, 3 ഓട്ടോറിക്ഷകൾ, ഒരു ആംബുലൻസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

Advertisment