Advertisment

കുവൈറ്റില്‍ 900 കെഡിയുടെ സാമ്പത്തിക തിരിമറി കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ മറ്റൊരു കേസില്‍ പിടികൂടി

New Update

കുവൈറ്റ് : കുവൈറ്റില്‍ 900 കെഡിയുടെ സാമ്പത്തിക തിരിമറി കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ മറ്റൊരു കേസില്‍ പിടികൂടി . ടാക്‌സിയുടെ വാടകയെ ചൊല്ലി ടാക്‌സിഡ്രൈവറുമായി നടന്ന വാക്കേറ്റത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

Advertisment

publive-image

ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ടാക്‌സി ഡ്രൈവര്‍ തന്നെ ആക്രമിച്ചതായി സ്വദേശി യുവാവ് ആരോപിച്ചു.

ടാക്‌സി ഡ്രൈവര്‍ ആരോപണം നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വദേശി യുവാവ് ഹാജരാക്കിയ തെളിവുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു .

യുവാവില്‍ നിന്നും മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും തിരിച്ചറിഞ്ഞു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇയാള്‍ സാമ്പത്തിക തിരിമറി കേസില്‍ പിടികിട്ടാപ്പുള്ളിയാണെന്ന് തിരിച്ചറിഞ്ഞത്.

kuwait kuwait latest
Advertisment