Advertisment

വഴിയോരത്ത് കുടിവെള്ളമൊരുക്കും

New Update

മലപ്പുറം: കടുത്ത ചൂടിന് ആശ്വാസമായി വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) വഴിയോരത്ത് കുടിവെള്ളമൊരുക്കും. 'തണ്ണീർ കുടം' എന്ന പദ്ധതിയിലൂടെ ജില്ലയിൽ 100 ൽ പരം കുടിവെള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

Advertisment

publive-image

കേരളത്തിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏകദേശം 40 ഡിഗ്രിക്ക് മുകളിലാണിപ്പോൾ ഊഷ്മാവ്. പ്രതിദിനം ചൂട് വർദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ, കേരളം ചൂട് കൊണ്ട് ഉരുകി വീഴുമെന്ന അവസ്ഥയാണുള്ളത്.

ഇത്തരമൊരു സാഹചര്യത്തിലാണ് പൊതുജനത്തിന് ആശ്വാസമേകുക എന്ന ഉദ്ദേശ്യത്തോടെ വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു), തണ്ണീർ കുടം പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് ജില്ലാ പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ അറിയിച്ചു.

Advertisment