Advertisment

വയനാട്ടിലെ ആശങ്കജനകമായ സ്ഥിതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി രാഹില്‍ ഗാന്ധി; കേരള സര്‍ക്കാരിനെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കാലവര്‍ഷം വലിയ ദുരന്തം വിതച്ച വയനാട്ടിലെ സ്ഥിതിഗതികള്‍ വയനാട് എം പി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി . തന്റെ മണ്ഡലമായ വയനാട്ടില്‍ തീര്‍ത്തും ആശങ്കജനകമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

Advertisment

publive-image

ടെലിഫോണിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. തന്റെ മണ്ഡലമായ വയനാട്ടില്‍ തീര്‍ത്തും ആശങ്കജനകമായ സ്ഥിതിയാണെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി രാഹുലിനെ അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിലേയും വയനാട്ടിലേയും നിലവിലെ അവസ്ഥ താന്‍ നിരീക്ഷിച്ചു വരിയാണെന്നും മുഖ്യമന്ത്രിയുമായും വയനാട് കളക്ടറുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും രാഹുല്‍ ഗാന്ധി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

rahulgandhi
Advertisment