Advertisment

മലമ്പുഴ ജില്ല ജയിലിൽ വൃക്ഷതൈകൾ നട്ടു കൊണ്ട് അദ്ധ്യാപക ദമ്പതികൾ വിവാഹ വാർഷീകം ആഘോഷിച്ചു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ:വേഗത്തിൽ കായ്ഫലം തരുന്ന വൃക്ഷങ്ങളുടെ മാതൃകാ തോട്ടമാണ് ജയിലിലെ ക്ഷിപ്ര വനം പദ്ധതി.

Advertisment

publive-image

തൂത തണൽ പരിസ്തിതി കൂട്ടായ്മയുടെ സഹായ സഹകരണത്തോടെ കഴിഞ്ഞ മാസം വിവിധയിനം പ്ലാവ്, മാവ്, പേര, മാതളം തുടങ്ങിയ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് തുടക്കം കുറിച്ച പദ്ധതി കൂടുതൽ ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് വിപുലീകരിച്ച് ഇപ്പോൾ ഏദൻ തോട്ടമായിരിക്കുന്നു. തണൽ കൺവീനർ അച്യുതാനന്ദൻ മാഷും കുടുംബവും തങ്ങളുടെ വിവാഹ വാർഷികം കൊണ്ടാടിയത് ഇങ്ങിനെയാണ്.

റംബുട്ടാൻ ,മിറാക്കിൾ ഫ്രൂട്ട് ,പിസ്ത, അമ്പഴം ,മുട്ടപ്പഴം ,മാംഗോസ്റ്റിൻ ,ബട്ടർഫ്രൂട്ട് ,നോ നിപ്പഴം ,ദുരിയാൻ ,ഫുലോസാൻ ,സ്ട്രോബറി പേര , ചുവപ്പ് പേര ,സ്റ്റാർ ഫ്രൂട്ട് ,ചൈനീസ് പേര ,സപ്പോട്ട ,മാതളം ,മുള്ളാത്ത ,ഓറഞ്ച് ,ചെറി ,മധുരലുവി ,തായ്ലൻഡ് ചാമ്പ തുടങ്ങി 21 തരം ഫലവൃക്ഷങ്ങൾ ക്ഷിപ്ര വനത്തിലേക്ക് സ്പോൺസർ ചെയ്തു .

ഇതോടെ മലമ്പുഴയിലെ ജില്ലാ ജയിലിൽ നൂറിലധികം വ്യത്യസ്ത ഫലവൃക്ഷങ്ങൾ ശാസ്ത്രീയരീതിയിൽ തഴച്ചുവളരാൻ പോകുന്നു.രണ്ട് വർഷത്തിനുള്ളിൽ മലമ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മുന്നിൽ ക്ഷിപ്ര വനമെന്ന ഏദൻ തോട്ടവും കാഴ്ചക്ക് കുളിരാവും. !

ഫലവൃക്ഷങ്ങളുടെ ഗ്രാഫ്റ്റ് തൈകളുടെ നഴ്സറിയും ജയിൽ ഭഷ്യോ ദ് പാദന യൂണിറ്റും ഇതോടൊപ്പം ചേർത്ത് ജയിൽ കാമ്പസിനെ ഒരു ടൂറിസ്റ്റ് സ്പോട്ടാക്കി വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.

ജയിൽ സൂപ്രണ്ട് കെ അനിൽകുമാർ , ഡിവൈ. സൂപ്രണ്ട് ദിനേശ് ബാബു .അസി. സൂപ്രണ്ടുമാരായ മിനിമോൾ , രതി, ഡെപ്യൂട്ടി പ്രിസൻ ഓഫീസർ ബാബു .മുരളി ക്ഷ്ണൻ ,രതീഷ്, പോൾ, സാജൻ . സുനിൽ എന്നിവരും ഫലവൃക്ഷ തൈകൾ നട്ടു.

WEDDING CELEBRATION4
Advertisment