Advertisment

പ്ലാസ്റ്റിക് കൂരയില്‍ നിന്ന് മോചനം; ഒക്‌ടോബര്‍ 25ന് വെല്‍ഫെയര്‍ ഹോം കൈമാറും - കാരശ്ശേരിയില്‍ നിര്‍ധന കുടുംബത്തിന് തണലൊരുക്കി വെല്‍ഫെയര്‍ പാര്‍ട്ടി

New Update

publive-image

Advertisment

കാരശ്ശേരി: വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച മേല്‍ക്കൂരക്ക് താഴെ അന്തിയുറങ്ങിയിരുന്ന നിര്‍ധന കുടുംബത്തിന് തണലരൊരുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിര്‍മ്മിച്ചു നല്‍കുന്ന 'വെല്‍ഫെയര്‍ ഹോം' പണി പൂര്‍ത്തിയാവൂന്നു.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ കുട്ടിക്കുന്ന് നിസാര്‍-ഹഫ്‌സ കുടുംബത്തിനാണ് വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനോഹരമായ ഭവനമൊരുങ്ങുന്നത്.

ഒന്നര വയസ്സുകാരി ഉള്‍പ്പെടെ മൂന്ന് പെണ്‍മക്കളടങ്ങുന്ന അഞ്ചംഗ കുടുംബം വര്‍ഷങ്ങളായി നാലുസെന്റിലെ അടച്ചുറപ്പില്ലാത്ത കൂരയിലായിരുന്നു താമസം.

നിത്യജോലിക്ക് പോവുന്ന കുടുംബനാഥന്‍ കുടുംബം പുലര്‍ത്താന്‍ തന്നെ പ്രയാസപ്പെടുകയാണ്. നിരവധി തവണ വീട് നിര്‍മാണാവശ്യാര്‍ഥം അപേക്ഷയുമായി പഞ്ചായത്തിനെയും നിരവധി സംഘടനകളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

വിവരമറിഞ്ഞ വെല്‍ഫെയര്‍ പാര്‍ട്ടി വീട് നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. ആനയാംകുന്ന് യൂനിറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

publive-image

ടീം വെല്‍ഫെയര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമദാനത്തിലൂടെയാണ് പണി പൂര്‍ത്തീകരിച്ചത്. ടൈല്‍ വര്‍കുകളടക്കം അവസാന മിനുക്കുപണികള്‍ തീര്‍ത്ത് വീട്ടിലേക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.

അടുത്ത ഞായറാഴ്ച വീടിന്റെ താക്കോല്‍ദാനം വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി നിര്‍വഹിക്കും.

തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, സെക്രട്ടറി ലിയാഖത്തലി, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ആനയാംകുന്ന്, മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ഷാഹിന വലിയപറമ്പ്,

വി മുജീബ്, ഉമ്മര്‍ തോട്ടത്തില്‍, പിവി യൂസുഫ്, എം.സി ജമാലുദ്ദീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

kozhikode news welfare party
Advertisment