Advertisment

വെല്‍ഫെയര്‍ കേരള കുവൈറ്റിന്റെ ജനകീയ ചാര്‍ട്ടര്‍ വിമാനം ജൂലൈ രണ്ടാം വാരത്തില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: വെല്‍ഫെയര്‍ കേരള കുവൈറ്റിന്റെ ജനകീയ ചാര്‍ട്ടര്‍ വിമാനം ജൂലൈ രണ്ടാം വാരം പുറപ്പെടും. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ welfarekeralakuwait.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

Advertisment

publive-image

വെല്‍ഫെയര്‍ കേരള കുവൈറ്റ് അറിയിച്ചത്...

നമ്മളൊന്ന് സഹായിച്ചാൽ അവർക്ക് നാടണയാം...

മാസങ്ങളായി ജോലി നഷ്ട്ടപ്പെട്ട് ശമ്പളം മുടങ്ങിയവര്‍, രോഗം കൊണ്ട് പ്രയാസപ്പടുന്നവർ, ഒരു നേരത്തെ ഭക്ഷണത്തിനു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവര്‍, റൂം വാടക പോലും നല്‍കാന്‍ സാധിക്കാത്തവര്‍ , കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായവര്‍, സമീപ ഭാവിയില്‍ പോലും കര കയറാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തവർ....

ഒടുവില്‍ എങ്ങനെയെങ്കിലും ജന്മനാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ ഉള്ളുരുകി കരയുന്നവരാണിവരൊക്കെ....

പറന്നുയർന്ന ചാർട്ടർ വിമാനങ്ങളിൽ ആദ്യം അവർ സീറ്റ് തരപ്പെടുത്തുമായിരുന്നു, അതിനുള്ള പണമുണ്ടായിരുന്നെങ്കിൽ...

എന്നാല്‍ , പണം തരപ്പെടുത്താന്‍ സാധിക്കാത്തത് കൊണ്ട് മാത്രം അവരിപ്പോഴും ഇവിടെ നീറി നീറി കഴിയുകയാണ്, മറ്റുള്ളവരുടെ സഹായത്തിലും ഔദാര്യത്തിലും.

അവരിൽ ഏറ്റവും അർഹരായ കുറച്ചു പേരെയെങ്കിലും നമുക്ക് നാട്ടിലെത്തിക്കാൻ സഹായിച്ച് കൂടെ?

അതിനുള്ള കൂട്ടായ ശ്രമമാണ് ജനകീയ ചാർട്ടർ വിമാനം. അപേക്ഷിക്കുന്നവരിൽ നിന്നും ഏറ്റവും അർഹരായവരെ ശാസ്ത്രീയമായും നീതിപൂർവകമായും കണ്ടെത്താൻ ഞങ്ങൾ കൃത്യമായ സംവിധാനമുണ്ടാക്കിയിട്ടുണ്ട്.

ഒരു ടിക്കറ്റിനു 100 കെ ഡി ക്ക് മുകളിൽ ചിലവ് വരും. ഒരാൾക്ക് ഒന്നോ അതിൽ കൂടുതലോ സാധ്യമാകുന്ന ഏതെങ്കിലും വിഹിതമോ നൽകി ഇതിൽ പങ്കാളിയാകാം.

ദുരിതക്കടല്‍ താണ്ടിയ അവർ ഒടുവില്‍ സന്തോഷത്തോടെ നാടണയട്ടെ.. അവരുടെ സാന്നിധ്യം ആ കുടുംബങ്ങളില്‍ കളിചിരികള്‍ ഉണര്ത്തട്ടെ..

നിങ്ങളുടെ ഒരു വിഹിതവും ആ സന്തോഷത്തില്‍ പങ്കു കൊള്ളട്ടെ.. അത് എത്ര ചെറുതാണെങ്കിലും.

നമ്മുടെ സഹോദരന്മാരെയും അവരെയോർത്ത് കണ്ണീരു വറ്റാത്ത കുടുംബങ്ങളെയും നമുക്കൊരുമിച്ക് കൈപിടിച്ചു ജീവിതത്തിലേക്ക് നടത്താം

ഈ കുറിപ്പ് നിങ്ങള്‍ വെറുതെ വായിച്ചു പോകില്ല എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിഹിതം താഴെ ലിങ്കിൽ രേഖപ്പെടുത്തൂ,

http://welfarekeralakuwait.com/flightcontribs

അല്ലെങ്കിൽ എന്നെ (+965 9743 9565, , അനിയന്‍ കുഞ്ഞ്) അറിയിക്കൂ .. ഞങ്ങള്‍ താങ്കളിൽ നിന്നു വാങ്ങാൻ വേണ്ട കാര്യങ്ങൾ ചെയ്യാം. അതു പോലെ ഉപകരപ്രദമാകുമെന്ന് താങ്കൾ കരുതുന്ന ഏതാനും സുഹൃത്തുക്കൾക്കും കൈമാറുക.

സേവനം ഉപയോഗപീടുത്താൻ തികച്ചും അർഹരായവർ താങ്കളുടെ അറിവിലും പരിചയത്തിലുമുണ്ടെങ്കിൽ അവരെ ഈ ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക.

http://welfarekeralakuwait.com

Advertisment