Advertisment

കർഷക വിരുദ്ധ ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

അങ്ങാടിപ്പുറം: കർഷക വിരുദ്ധ ബില്ലിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം പ്രതിഷേധ പ്രകടനം നടത്തി.

കർഷക ബില്ല് കത്തിച്ചു കൊണ്ട് മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.

കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കി മാറ്റുന്ന കർഷകദ്രോഹ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കരുതെന്നും ബില്ലിനെതിരെ ശബ്ദിച്ച എം.പിമാരെ സസ്പെന്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരെ രാജ്യവ്യാപക കർഷക പ്രക്ഷോഭം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂര് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അരിപ്ര, കൺവീനർ ശിഹാബ് തിരൂർക്കാട്

സക്കീർ ഹുസൈൻ, മൊയ്തീൻ കെ ടി, ഇബ്രാഹിം, സാദിഖ്, അബു, അർഷാദ്, മുഹ്സിൻ, ജാവിദ്, അഷ്റഫ് അലി, സഫ്വാൻ, ഷാഹിൻ, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി.

welfare party
Advertisment