Advertisment

സ്വർണക്കടത്ത്: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: സ്വർണക്കടത്ത് സംഘവും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തു വന്ന പശ്ചാത്തലത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

Advertisment

publive-image

കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി എം.ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. വിവാദങ്ങളുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടലുകൾ അന്വേഷിക്കണമെന്നും ഐ.ടി വകുപ്പിലെ അഴിമതി കരാറുകളും നിയമനങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ല ജനറൽ സെക്രട്ടറി എം.സുലൈമാൻ അധ്യക്ഷത വഹിച്ചു.

എഫ്. ഐ.ടി.യു ജില്ല പ്രസിഡൻ്റ് ബാബു തരൂർ അഭിവാദ്യ പ്രഭാഷണം നിർവഹിച്ചു.ജില്ല വൈസ് പ്രസിഡൻ്റ് പി.ലുഖ്മാൻ സ്വാഗതവും ഹംസ ചെമ്മാനം നന്ദിയും പറഞ്ഞു.നേരത്തെ മുൻസിപ്പൽ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കോട്ടമൈതാനം, കുന്നത്തൂർമേട് വഴി കലക്ടറേറ്റിലേക്കെത്തിയപ്പോൾ ഗേറ്റിൽ പോലീസ് തടഞ്ഞു.

welfare party prathishedam
Advertisment