Advertisment

കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പശ്ചിമ ബംഗാളും: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാൻ പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

New Update

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാൻ പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെയാണ് പശ്ചിമ ബംഗാളും പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തിനുള്ള നീക്കം നടത്തുന്നത്.

publive-image

ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാൻ വൈകുന്നതിനെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് സുജൻ ചക്രവർത്തി വിമർശിച്ചിരുന്നു.

പിന്നാലെയാണ് മമത സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേശിയ പൗരത്വ രജിസ്ട്രറിന് എതിരെ

തൃണമൂൽ കൊണ്ടുവന്ന പ്രമേയത്തെ സിപിഎമ്മും കോൺഗ്രസും പിന്തുണച്ചിരുന്നു.

Advertisment