Advertisment

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീമില്‍ ഋഷഭ് പന്ത് ഇടംനേടി

New Update

publive-image

ന്യൂഡല്‍ഹി∙ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന മൽസരത്തിനുള്ള ടീമില്‍ ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് അവസരം ലഭിച്ചു. അംബാട്ടി റായുഡുവും ടീമിൽ ഉൾപ്പെട്ടപ്പോള്‍ ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ എന്നിവർക്ക് അവസരം ലഭിച്ചില്ല.

ടീം– വിരാട് കോഹ്‍ലി, ശിഖർ ധവാൻ, രോഹിത് ശർമ, അംബാട്ടി റായുഡു, റിഷഭ് പന്ത്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചഹൽ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്. 12 അംഗ ടീമിനെയാണ് മല്‍സരത്തിന് തലേദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം നടക്കുക. അഞ്ച് ഏകദിന മൽ‌സരങ്ങളാണു പരമ്പരയിൽ ഇന്ത്യ കളിക്കുക. ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ ആധിപത്യം ഏകദിനത്തിലും തുടരാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ

Advertisment