Advertisment

വാട്ട്സ് ആപ്പ് സർക്കാർ നിരീക്ഷണത്തിൽ ;വാർത്തയിലെ വാസ്തവം ഇതാണ്

author-image
ടെക് ഡസ്ക്
New Update

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എന്നാൽ ഏറ്റവും കൂടുതൽ വ്യാജ മെസ്സേജുകളും വാട്ട്സ് ആപ്പ് വഴി ലഭിക്കാറുണ്ട് .എന്നാൽ നമ്മൾ പലപ്പോഴും സത്യം മനസ്സിലാക്കാതെ അത് ഫോർവേഡ് ചെയ്തുവിടുകയും ചെയ്യാറുണ്ട് .

Advertisment

publive-image

എന്നാൽ ഇത്തരത്തിൽ എത്തുന്ന വ്യാജ മെസേജുകൾ തടയുവാൻ വാട്ട്സ് ആപ്പ് തന്നെ ഒരുപരിധിവരെ ശ്രമിക്കാറുമുണ്ട് .

എന്നാൽ ഇപ്പോൾ പുതിയതായി പലർക്കും എത്തുന്ന ഒരു ഫോർവേഡ് മെസ്സേജ് ആണ് നാളെ മുതൽ വാട്ട്സ് ആപ്പിനും കൂടാതെ വാട്ട്സ് ആപ്പ് കോളുകളും സർക്കാർ നിരീക്ഷണത്തിൽ ആണ് എന്നതും വാട്ട്സ് ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യപ്പെടും എന്ന തരത്തിലുള്ള വാർത്തകളാണ് വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നത് .

അതുപോലെ തന്നെ വാട്ട്സ് ആപ്പിൽ മാത്രമല്ല ട്വിറ്ററും കൂടാതെ ഇൻസ്റ്റാഗ്രാമും നിരീക്ഷണത്തിൽ ആണ് എന്ന തരത്തിലും മെസേജുകൾ എത്തുന്നുണ്ട് .

എന്നാൽ ഇത്തരത്തിലുള്ള ഫോർവേഡ് മെസേജുകൾ ഉപഭോതാക്കളെ വളരെ അധികം ആശങ്കയുയർത്തിയിരിക്കുന്നു .എന്നാൽ ഈ പ്രചരിക്കുന്ന ഫോർവേഡ് മെസേജുകൾ വ്യാജമാണ് .കേരള പോലീസ് തന്നെയാണ് ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

whatsapp govt
Advertisment