Advertisment

സഹപ്രവർത്തകന് സഹായമെത്തിച്ച് വാട്സ്ആപ് ഗ്രൂപ്പുകള്‍ക്ക് മാതൃകയായി ഒരു കൂട്ടായ്മ...

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

കോങ്ങാട്: ആൾ കേരള ഗ്രാനൈറ്റ് ആൻഡ് ടൈൽസ് തൊഴിലാളി വാട്സ്ആപ്പ് കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കോങ്ങാട് താമസിക്കുന്ന ടൈൽസ് തൊഴിലാളിയായ രമേശ് ചാത്തം കുളത്തിന് ഗ്രൂപ്പ് അംഗങ്ങൾ ചികിത്സ സഹായമെത്തിച്ചു.

കാലിലെ അസുഖത്തെ തുടർന്ന് തൊഴിലിനു പോകാൻ പറ്റാത്ത അവസ്ഥയിൽ കഴിയുന്ന രമേശിന്‍റെ കുടുംബ ചെലവിലേക്കും ആശുപത്രി ചികിത്സയ്ക്കുമാണ് കൂട്ടായ്മയിലെ തൊഴിലാളി സുഹൃത്തുക്കൾ സഹായധനം കൈമാറിയത്.

രമേശ് പി.ടി. കോങ്ങാട്, നൂഹ് കെ.കെ. കല്ലടിക്കോട്, ബിനീഷ്, രാജേഷ്, ഗോകുൽദാസ്, മനോജ്, മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.

palakkad news whataapp group
Advertisment