Advertisment

121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു; വ്യക്തിവിവരങ്ങള്‍ ചോരുന്നതായി മേയ് മാസത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നെന്ന് വാട്സാപ്

author-image
admin
Updated On
New Update

വ്യക്തിവിവരങ്ങള്‍ ചോരുന്നതായി മേയ് മാസത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നെന്ന് വാട്സാപ്. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്‌സാപ് അറിയിച്ചില്ലെന്നെ കേന്ദ്രസര്‍ക്കാരിന്റെ വാദം വാട്സാപ് നിരസിച്ചു.

Advertisment

publive-image

ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ അക്കൗണ്ടുകള്‍ ചോര്‍ത്തുന്നതായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ(സിഇആര്‍ടി) അറിയിച്ചിരുന്നതായി കമ്ബനി വിശദീകരിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി.

ജൂണ്‍മുതല്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്‌സാപ് അറിയിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മേയില്‍ സുരക്ഷാപ്രശ്‌നം കണ്ടെത്തിയതും പരിഹരിച്ചതും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചിരുന്നെന്ന് വാര്‍ത്താകുറിപ്പില്‍ കമ്ബനി വിശദീകരിച്ചു. എന്നാല്‍, റിപ്പോര്‍ട്ടില്‍ ചോര്‍ച്ചയുടെ വിശദാംശങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പെഗാസസ്, എന്‍എസ്‌ഒ ഗ്രൂപ്പ് എന്നിവയെക്കുറിച്ചും പരാമര്‍ശമില്ല.

സാങ്കേതിക വിശദീകരണങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടില്‍ പെഗാസസ്, വിവരചോര്‍ച്ച എന്നിവയെക്കുറിച്ച്‌ പരാമര്‍ശമുണ്ടായിരുന്നില്ല. സാങ്കേതികപരിമിതികളെക്കുറിച്ചു മാത്രമായിരുന്നു എന്നും വിശദീകരിക്കുന്നു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാട്‌സാപ്പിന് കേന്ദ്രം നല്‍കിയ സമയം തിങ്കളാഴ്ച അവസാനിക്കും.

Advertisment