Advertisment

രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം അയച്ച മെസേജുകള്‍ ചോര്‍ത്താനാകില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ മേധാവി

New Update

ന്യൂഡല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച്‌ ആയിരത്തോളം പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് ഇന്ത്യാ മേധാവി അംഖി ദാസ് പാര്‍ലമെന്‍ററി അന്വേഷണ സമിതിക്ക് മുമ്പില്‍ നേരിട്ട് മൊഴി നല്‍കി.

Advertisment

publive-image

രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം അയച്ച മെസേജുകള്‍ ചോര്‍ത്താനാകില്ലെന്നും വാട്‌സാപ്പിന്‍റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഭേദിക്കപ്പെടാന്‍ സാദ്ധ്യതയില്ലെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ അദ്ധ്യക്ഷനായ പാനലിന് മുമ്പില്‍ അദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 1400 ഓളം പ്രമുഖ വ്യക്തികളുടെ വാട്‌സ് ആപ്പ് വിവരങ്ങള്‍ ഇസ്രയേലി നിരീക്ഷണ സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച്‌ ചോര്‍ത്തിയെന്നായിരുന്നു ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസം വിവിധ സൈബര്‍ സുരക്ഷാ വിദഗ്‌ദ്ധരെയും വിളിച്ചുവരുത്തി പൗരന്മാരുടെ ഡാറ്റയും സുരക്ഷയും സംബന്ധിച്ച അഭിപ്രായങ്ങള്‍ പാനല്‍ ആരാഞ്ഞിരുന്നു. ബി.ജെ.പിയുടെ മുന്‍ സംഘടനാ സെക്രട്ടറി ഗോവിന്ദാചാര്യ ഉള്‍പ്പെടെയുള്ളവരെയും വിളിച്ചുവരുത്തിയിരുന്നു.

whatsapp
Advertisment