Advertisment

വൈഫൈ നെറ്റ്‌വര്‍ക്ക് സേവ് ചെയ്തത് 'ലെഷ്‌കറെ ത്വയ്ബ' എന്ന പേരില്‍...തമാശയ്ക്ക് ചെയ്തതെന്ന് വിദ്യാര്‍ത്ഥി...കോളേജ് വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: വൈഫൈ നെറ്റ്‌വര്‍ക്ക് 'ലെഷ്‌കറെ ത്വയ്ബ' എന്ന പേരില്‍ സേവ് ചെയ്ത കോളേജ് വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്തു. കല്ല്യാണിലെ ഖടക്പാട അമൃത് ഹെവന്‍ സൊസൈറ്റി നിവാസികളാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെ കല്ല്യാണ്‍ സ്വദേശിയെയാണ് നാട്ടുകാരുടെ പരാതിയില്‍ പൊലീസ് പിടികൂടിയത്.

Advertisment

publive-image

വൈഫൈ കണക്ഷണനുവേണ്ടി സെര്‍ച്ച് ചെയ്ത് സമയത്താണ് ലെഷ്‌കറെ ത്വയ്ബ എന്ന പേരിലുള്ള വൈഫൈ നെറ്റ്‌വര്‍ക്ക് പരിസരത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

ഇതുസംബന്ധിച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട്ടിലെ വൈഫൈ കണക്ഷനാണ് ലഷ്‌കറെ ത്വയ്ബ എന്ന പേരില്‍ സേവ് ചെയ്തതെന്ന് കണ്ടെത്തുകയുമായിരുന്നു.

വൈഫൈ കണക്ഷന്‍ ലഷ്‌കറെ ത്വയ്ബ എന്ന പേരില്‍ സേവ് ചെയ്തത് താനാണെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്തിനാണ് ലഷ്‌കറെ ത്വയ്ബ എന്ന പേരില്‍ സേവ് ചെയ്തത് എന്ന ചോദ്യത്തിന് താന്‍ തമാശയ്ക്ക് സേവ് ചെയ്തതെന്നായിരുന്നു യുവാവിന്റെ മറുപടിയെന്നും പൊലീസ് പറഞ്ഞു.

Advertisment