Advertisment

ചുഴലിക്കാറ്റിൽ വൻ നാശംവീടും ക്രിഷിയിടവും നശിച്ചു.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

കേളകം: അടക്കാത്തോട്ടിൽ ഇന്നലെ രാത്രിയിലുണ്ടായ ചുഴലിക്കാറ്റിൽ വീടിനും ക്രിഷിയിടങ്ങൾക്കും വ്യാപക നാശം. അടക്കാത്തോട്ടിലെ വെള്ളാറയിൽ ഇസ്മായിലിന്റെ വീടിന്റെ മുകളിലേക്ക്‌ കടപുഴകി വീണ റബ്ബർ മരങ്ങളും കമുകും വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർത്തു.

Advertisment

publive-image

ശക്തമായ മഴയും കാറ്റും വീശിയടിക്കുംബോൾ ഇസ്മായിലും കുടുംബവും വീട്ടിലുണ്ടായിരുന്നു. കാറ്റിന്റെ ശക്തി‌കൂടിയ പ്പോൾ ഇസ്മായിലും‌ കുടുംബവും വീടിന്റെ മുൻഭാഗം കോൺക്രീറ്റ് ചെയ്ത റൂമിലേക്ക് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഏക വരുമാന മാർഗ്ഗമായിരുന്ന 150ലധികം റബ്ബർ മരങ്ങളും കമുകും തേക്കും ചുഴലിക്കാറ്റിൽ കടപുഴകി. ഇംബിക്കാട്ടിൽ അപ്പച്ചൻ കുട്ടി, പാട്ടപ്പറംബിൽ ജോസ്, തിരുമനശേരി ജോയ്, ചാക്കോ മേലേക്കുറ്റ് എന്നിവരുടെ റബ്ബർ മരങ്ങളും നശിച്ചു. ഇയ്യാലിൽ വർഗീസ് ജോസഫ്, കാവുങ്കൽ ബഷീർ എന്നിവരുടെ വീടിനു മുകളിലും മരം വീണു കേടുപാടു പറ്റിയിട്ടുണ്ട്.

കേളകം വില്ലേജ് ഓഫീസർ രാധ, പഞ്ചായത്ത് സെക്രട്ടറി വിനോദ്, കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ, എസ്‌ ഡി പി ഐ അടക്കാത്തോട് ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് പി എസ്‌, സെക്രട്ടറി ഷരീഫ് കൊച്ചു പറംബിൽ എസ്‌ ഡി ഡി പി പേരാവൂർ പഞ്ചായത്ത് പ്രസി ഡന്റ് ഷെമീർ മുരിങ്ങോടി, സെക്രട്ടറി ഷിഹാബ് പേരാവൂർ, സി പി എം പേരാവൂർ ഏരിയ സെക്രട്ടറി രാജൻ, വി ജി പദ്മനാഭൻ എന്നിവർ ദുരന്ത മേഖല സന്ദർശിച്ചു.

വീടിനുമുകളിലും റോഡിലേക്കും വീണ മരങ്ങൾ എസ്‌ ഡി പി ഐ പ്രവർത്തകർ നീക്കി ഗതാഗത യോഗ്യമാക്കി. ഷമീർ മുരി ങ്ങോടി, റാഷിദ് ആറളം, മുസ്തഫ പേരാവൂർ, ജംഷി മുരി ങ്ങോടി, അഹ്മദ് യൂസുഫ്, ഷാനവാസ് കെ.എ, നേതൃത്വം  നൽകി.

 

Advertisment