Advertisment

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ധാക്ക: ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം. നാല് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസ് വിജയിച്ചത്. ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എടുത്തു. തമിം ഇഖ്ബാല്‍ (50), മുഷ്ഫികുര്‍ റഹീം (62), ഷാക്കിബ് അല്‍ ഹസന്‍ (65), മഹ്മുദുള്ള (30) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് 255 ല്‍ എത്തിയത്.

മറുപടി ബാറ്റിങ് ഇറങ്ങിയ വിന്‍ഡീസ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. 2 ബാളുകള്‍ ബാക്കി നില്‍ക്കെയാണ് വിന്‍ഡീസ് വിജയം കൈവരിച്ചത്. ഷായ് ഹോപ്പ് (പുറത്താവാതെ 146) നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ആണ് വെസ്റ്റിന്‍ഡീസ് വിജയം.ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പമെത്തി

Advertisment