Advertisment

കുവൈറ്റില്‍ ഡ്യൂട്ടിയിലിരിക്കെ സെയില്‍സ് ഗേളിന് സഹപ്രവര്‍ത്തകന്റെ "തലോടല്‍" ; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍ , കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനുള്ള അടവെന്ന് യുവാവ്

New Update

കുവൈറ്റ് : കുവൈറ്റില്‍ ഡ്യൂട്ടിയിലിരിക്കെ സഹപ്രവര്‍ത്തകന്‍ തലോടിയെന്ന പരാതിയുമായി സെയില്‍സ്‌ഗേള്‍ പൊലീസ് സ്റ്റേഷനില്‍ . അഹമ്മദി ഗവര്‍ണറേറ്റിലെ ഒരു പ്രമുഖ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. അറബ് പ്രവാസിയായ യുവാവിനെതിരെയാണ് യുവതി പരാതി നല്‍കിയത്.

Advertisment

publive-image

താന്‍ തനിച്ചായിരുന്ന സമയത്താണ് യുവാവ് തന്റെ അരികിലേക്ക് വന്നതെന്നും ശരീരത്തില്‍ തലോടിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു . യുവാവിന്റെ ഫോണ്‍നമ്പര്‍ സഹിതമാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് യുവാവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കുറ്റം നിഷേധിച്ചു.

യുവതിയ്ക്ക് താന്‍ പണം കടം നല്‍കിയിരുന്നുവെന്നും അത് തിരികെ നല്‍കാതിരിക്കാന്‍ യുവതി കെട്ടിച്ചമച്ച വ്യാജപരാതിയാണെന്നുമാണ് യുവാവിന്റെ വാദം.

kuwait kuwait latest
Advertisment