Advertisment

കുടുംബ സമേതം പബ്ബില്‍ എത്തിയ യുവതിക്കും ഭര്‍ത്താവിനും നേരെ ആക്രമണം: യുവതിയെ അപമാനിച്ചു: യുവതിയുടെ ഭര്‍ത്താവിന്‍റെ തലയില്‍ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ഗുരുഗ്രാമില്‍ കുടുംബ സമേതം പബ്ബില്‍ എത്തിയ യുവതിക്കും ഭര്‍ത്താവിനും നേരെ ആക്രമണം. ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഘം യുവതിയെ അപമാനിച്ചു. കുടുംബാംഗങ്ങളും മകനും കൂടെയുള്ളപ്പോഴാണ് യുവതിക്ക് ക്രൂരത നേരിടേണ്ടി വന്നത്.

Advertisment

publive-image

യുവതിയുടെ ഭര്‍ത്താവിന്‍റെ തലയില്‍ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു. ഇവരുടെ കുട്ടിക്കും പരിക്കേറ്റു. സംഭവങ്ങളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പരാതി നല്‍കിയിട്ടും പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്നു. പൊതുശല്യത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്.

 

Advertisment