Advertisment

യു എൻ എ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ സമീപിച്ചു

New Update

ന്യൂഡല്‍ഹി:  സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ കാല താമസം നേരിടുന്ന സാഹചര്യത്തിൽ യു എൻ എ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ കണ്ട് സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് വളരെ തുശ്ചമായ വേതന വ്യവസ്ഥ മൂലം അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ ബോധ്യപ്പെടുത്തി.

Advertisment

publive-image

2019 ജൂലൈ 24 ന് ഡൽഹി ഹൈക്കോടതി നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കണം എന്ന് വിധി പുറപ്പെടുവിച്ചിട്ടും, ഡൽഹി സർക്കാർ വിധി നടപ്പിലാക്കാൻ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചു യു എൻ എ നവംബർ ഒന്നു മുതൽ ഡൽഹിയിൽ സമരത്തിലാണ്.

കഴിഞ്ഞ കുറേദിവസമായി നിരാഹാര സത്യാഗ്രഹം നടത്തി വന്നിരുന്ന സ്വാതി മലിവാളിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.LNJP ആശുപത്രിയിലെത്തി തന്നെ സന്ദർശിച്ച യു എൻ എ നേതൃത്വത്തിന് വനിതാ കമ്മീഷൻ അദ്യക്ഷ എല്ലാവിധ പിന്തുണയും അറിയിച്ചു.

യു എൻ എ സംസ്ഥാന ഉപാദ്യക്ഷ ഭുവനേശ്വരി താക്കൂറിന്റെ നേതൃത്വത്തിൽ വിവേകി കപൂർ , കൃഷ്ണ , കുസും , ശർമിള എന്നിവരാണ് വനിതാ കമ്മീഷൻ അദ്യക്ഷയെ കണ്ടത്.

women commission
Advertisment