തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനുവേണ്ടി ശീലമാക്കാം ഈ ഭക്ഷണങ്ങള്‍ ..

Saturday, December 29, 2018

തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനുവേണ്ടി ശീലമാക്കാവുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ചറിയാം;

ആപ്പിൾ

ചർമ്മസംരക്ഷണത്തിന് വളരെ നല്ലൊരു പഴമാണ് ആപ്പിൽ. ദിവസവും ആപ്പിൾ ജ്യൂസായോ അല്ലാതെയോ കഴിക്കാം. ആപ്പിളിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. നിറം വർധിക്കാനും ചർമ്മ പ്രശ്നങ്ങൾ അകറ്റാനും ദിവസവും ഒാരോ ആപ്പിൾ കഴിക്കുന്നത് ഉത്തമമാണ്.

പാൽ

പാൽ ഉൽപ്പന്നങ്ങൾ മുഖക്കുരു, മുഖത്തെ കറുത്തപാടുകൾ എന്നിവ മാറ്റാൻ സഹായിക്കുന്നു. ആരോ​ഗ്യമുള്ള ചർമ്മത്തിന് ദിവസവും ഒരു കപ്പ് പാൽ കുടിക്കുന്നത് ​ഗുണം ചെയ്യും.

വെള്ളം

ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം .വെറും വയറ്റിൽ ചൂടുവെള്ളം കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് വെള്ളം.

ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. വരണ്ട ചർമ്മം ഇല്ലാതാക്കാൻ വളരെ നല്ലതാണ് ചൂടുവെള്ളം. ഇടവിട്ട് ചൂടുവെള്ളം കുടിച്ചാൽ വരണ്ട ചർമ്മം അകറ്റാനാകും.

തെെര്

തെെര് ഉപയോ​ഗിച്ചാൽ മുഖത്തെ കുരുക്കൾ എളുപ്പം മാറ്റാനാകും. തെെര് ഉപയോ​ഗിച്ച് വീട്ടിൽ തന്നെ ഫേസ്പാക്കുകൾ ഉണ്ടാക്കാനാകും. മുഖത്ത് തെെര് മാത്രം പുരട്ടിയാലും ഏറെ നല്ലതാണ്. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്.

ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നൽകുന്നു.

×