Advertisment

സ്ത്രീ സംരക്ഷണത്തിനായി രാജ്യത്ത് പ്രത്യേക ഉടമ്പടികൾ ഉണ്ടാകണമെന്ന് ബോളിവുഡ്ഡ് താരം രവീണ ടണ്ടൻ

New Update

 

Advertisment

publive-image

സ്ത്രീ സംരക്ഷണത്തിനായി രാജ്യത്ത് പ്രത്യേക ഉടമ്പടികൾ ഉണ്ടാകണമെന്ന് ബോളിവുഡ്ഡ് താരം രവീണ ടണ്ടൻ. ബോളിവുഡ്ഡിലെ ലൈം​ഗികാരോപണ വിവാദങ്ങളോട് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു രവീണ ടണ്ടൻ. സിനി ആന്റ് ടെലിവിഷൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ അം​ഗമാണ് രവീണ ടണ്ടൻ. ഇത്തരം അതിക്രമങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന കമ്മറ്റി രൂപീകരിക്കാൻ സംഘടന തീരുമാനിച്ചതായും താരം അറിയിച്ചു. രേണുക ഷഹാനെ, അമോൽ ​ഗുപ്ത, തപ്സി പന്നു എന്നിവരാണ് ഈ കമ്മറ്റിയിലെ അം​ഗങ്ങൾ.

സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വം ഒരുക്കുക എന്നതാണ് ഈ കമ്മറ്റിയുടെ ലക്ഷ്യം. ഉടൻ തന്നെ ഈ ലക്ഷ്യത്തെ മുൻനിർത്തി മീറ്റിം​ഗ് സംഘടിപ്പിക്കും. സ്ത്രീകൾ‌ക്കെതിരെ തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ തടയാൻ എന്ത് ചെയ്യണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. സ്ത്രീ സം​രക്ഷണത്തിനായി ഉടമ്പടിയുണ്ടാകണം. സ്ത്രീകൾ എന്തൊക്കം പ്രശ്നങ്ങളാണ് തൊഴിലിടങ്ങളിൽ നേരിടുന്നതെന്ന പുരുഷൻമാരെയും ബോധ്യപ്പെടുത്തണം. തങ്ങളെ അപമാനിക്കുന്നവർക്കെതിരെ ധൈര്യത്തോടെ മുന്നോട്ട് വരാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും രവീണ ടണ്ടൻ പറഞ്ഞു .

Advertisment