Advertisment

തന്നെ അപമാനിച്ച യുവാവിനെതിരെ യുവതികളുടെ സംഘടനയില്‍ പരാതി പറഞ്ഞു: സംഘടനാ നേതാക്കള്‍ എത്തി യുവാവിന് എട്ടിന്റെ പണി കൊടുത്തു: പെണ്‍പട വളഞ്ഞിട്ട് പൊതിരെതല്ലി മാപ്പും പറയിപ്പിച്ചു: വീഡിയോ വൈറലായി

author-image
admin
Updated On
New Update

ഡോംബിവില്ലി: ഒരു കൂട്ടം സ്ത്രീകള്‍ യുവാവിനെ വളഞ്ഞിട്ട് പൊതിരെ തല്ലുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം കുറച്ച് ഗൗരവമുള്ളതാണ്. മഹാരാഷ്ട്രയിലെ ഡോംബിവില്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്നെ ഗ്രാമത്തില്‍ കട നടത്തുന്ന യുവാവ് നിരന്തരമായി ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്യുകയാണെന്ന് യുവതി ഗ്രാമത്തിലെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന സംഘടനയില്‍ പരാതി നല്‍കി.

Advertisment

publive-image

തന്റെ കുട്ടിയെ അപകടപ്പെടുത്തുമെന്നും ഇയാള്‍ പറഞ്ഞെന്നും പലതവണ തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

പരാതി ലഭിച്ചതോടെ സംഘടനയിലുള്ള വനിതാ പ്രവര്‍ത്തകര്‍ യുവാവിന്റെ കടയിലെത്തുകയും സംഭവത്തെ കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാല്‍ പരാതിയെ കുറിച്ച് അന്വേഷിച്ച വനിതസംഘടനയിലെ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു യുവാവ്. തുടര്‍ന്നാണ് അയാളെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ തീരുമാനിച്ചത്.

മുഷ്ടി ചുരുട്ടിയും ചെരുപ്പുപയോഗിച്ചും സ്ത്രീകള്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് നിരത്തിലൂടെ നടത്തി അയാളുടെ വീടുവരെ കൊണ്ടെത്തിച്ചു. തുടര്‍ന്നാണ് ഭാര്യയുടെ മുന്നില്‍വച്ച് ഇരയായ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തത്.

https://mumbaimirror.indiatimes.com/mumbai/crime/women-thrash-man-who-used-to-harass-neighbour/articleshow/67461674.cms

Advertisment