Advertisment

കോവിഡ് പരിശോധനകള്‍ക്കുശേഷം മൂക്കിലൂടെ മസ്തിഷ്ക ദ്രാവകം പുറത്തുവന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ടൊറന്റോ: ഹെര്‍ണിയ സര്‍ജറിക്ക് മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയയായ നാല്‍പ്പതുകാരിയുടെ നാസാദ്വാരത്തിലൂടെ സെറിബ്രല്‍ ഫ്‌ളൂയിഡ് പുറത്തേക്കു വന്ന അസാധാരണ സംഭവവികാസത്തെ തുടര്‍ന്ന് ഇവരെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യൂണിവേഴ്‌സിറ്റി ഓഫ് അയോവ ഹോസ്പിറ്റല്‍ ഒക്‌ടോബര്‍ 1-ന് പുറത്തിറക്കിയ ജേര്‍ണലില്‍ പറയുന്നു.

Advertisment

publive-image

നാസാ ദ്വാരത്തില്‍ സ്വാമ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മൂക്കില്‍ വളര്‍ന്നുവന്നിരുന്ന മാംസത്തില്‍ തട്ടിയതാണ് സെറിബ്രോ സ്‌പെയ്‌നല്‍ ഫ്‌ളൂയിഡും, ബ്രെയിന്‍ ടിഷ്വുസും പുറത്തേക്കൊഴുകാന്‍ കാരണമായതെന്നാണ് വിദഗ്ധാഭിപ്രായം.

പരിശോധനയ്ക്കുശേഷം ഇവരുടെ മൂക്കിലൂടെ ദ്രാവകം പുറത്തേക്ക് വരികയും, വായില്‍ പ്രത്യേക മെറ്റാലിക് ടേസ്റ്റും, തലവേദനയും, കഴുത്തില്‍ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സി.റ്റി സ്കാനില്‍ 1.8 സെന്റീമീറ്റര്‍ സഞ്ചി പോലുള്ള മാംസം നേസല്‍ കാവിറ്റിയിലേക്ക് വളര്‍ന്നതായി കണ്ടെത്തി. ശക്തിയായി മൂക്കില്‍ സ്വാമ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അവിടെ വളര്‍ന്നു വന്നിരുന്ന കോശങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതാണ് കാരണമെന്ന് കണ്ടെത്തി. ഇത് അസാധാരണമായ ഒന്നാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. നേസല്‍ സ്വാമ്പ് ഉപയോഗിച്ച് നടത്തിയ കോവിഡ് പരിശോധനകളില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈനസ് രോഗമുള്ളവര്‍ക്കും, തലച്ചോറില്‍ അസുഖമുള്ളവര്‍ക്കും നാസാ ദ്വാരത്തിലൂടെയുള്ള ടെസ്റ്റ് ഒഴിവാക്കുന്നതാണ് നല്ലതെന്നും, കോവിഡ് കണ്ടെത്തുന്നതിന് മറ്റ് പരിശോധനകള്‍ വേണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

women
Advertisment