Advertisment

മതിൽ പണിയുന്നത് ആർക്കു വേണ്ടി?

author-image
ജയശങ്കര്‍ പിള്ള
Updated On
New Update

കേരളത്തിന്റെ ഇടതു,ഡിഫി ചരിത്രം നോക്കിയാൽ ചങ്ങലയും,മതിലുകളും കൊണ്ട് നിറഞ്ഞതാണ്. കേരളത്തിന്റെ നവോഥാന മൂല്യം ഉയർത്തിപ്പിടിയ്ക്കാൻ മതിൽ പണിയുന്നതിന് പകരംജാതി മതിലുകൾ തകർക്കുക ആണ് വേണ്ടത്,അതിന്നു വേണ്ടി നാനാജാതി മതസ്ഥരുടെ കൂട്ടുത്തരവാദിത്വം ഉറപ്പു വരുത്തുവാൻ ആണ് സർക്കാർ ശ്രമിയ്ക്കേണ്ടത്.. ജനുവരി ഒന്നിന് പണിയുന്ന മതിൽ കേരളത്തിലെ ഹിന്ദു മത ന്യുനപക്ഷത്തിനും,ഭൂരിപക്ഷത്തിനും ഇടയിലും,ഹിന്ദുവിനും ,ഇസ്‌ലാമിനും,ക്രിസ്ത്യാനിയ്ക്കും ഇടയിലൂടെ ആണെന്നും ഇടതു പക്ഷം തിരിച്ചറിയുക. ഇവർ ഉയർത്തിപ്പിടിക്കുന്നത് നവോഥാന മൂല്യങ്ങൾ അല്ല മറിച്ചു മത സ്പർദ്ധയും, ജാതി സ്പർദ്ധയും,വിവേചനവും വളർത്തുക എന്ന അജണ്ട ആണ്.

Advertisment

 

publive-image

ഈ മതിലിന് ജനം അറിയാത്ത ഒരു പ്രത്യേകത കൂടി ഉണ്ട്.കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന മൂല്യം സ്വയം മനസ്സിലാക്കുന്നവന്റെ കുറ്റ ബോധത്തിൽ നിന്നുള്ള ഒരു തിരിച്ചറിവ്l കൂടി ആണിത് .വിവിധ മത വിഭാഗങ്ങളുടെ നേതൃതലത്തിൽ സർക്കാരിന് നേരെ ഉള്ള പ്രതികൂല വികാരം കൂടി കണക്കിലെടുത്തു അടുത്തു വരുന്ന തെരഞ്ഞെടുപ്പിലേക്കുള്ള ഒരു മുന്നൊരുക്കം കൂടി ആണിത്.

ഓഖി ,പ്രളയ ഫണ്ടുകളിലൂടെ കോടികളുടെ തിരിമറിയിൽ നിന്നുള്ള ഒരു സ്വയം രക്ഷപ്പെടൽ.ഓഖി ഫണ്ട് എവിടെ പ്പോയി എന്ന് ആർക്കും അറിയില്ല. അതിനു ശേഷം കിട്ടിയ പ്രളയ ഫണ്ടും ഗോവിന്ദ.ഇതിന്നിടയിൽ വീണുകിട്ടിയ സുവർണ്ണ അവസരം ആണ് ശബരിമല.അത് ശരിയ്ക്കും മുതലാക്കാൻ സർക്കാരിന് കഴിഞ്ഞു.കേരളത്തിലെ ജനങ്ങളെ ജാതിയുടെയും ,മതത്തിന്റെയും പേരിൽ അസ്വസ്ഥനാക്കി ഫണ്ടുകൾ തിരിമറി നടത്തുവാൻ നടത്തുന്ന പരിപാടിയ്ക്ക് കുഴലൂത്തുമായി മാധ്യമങ്ങൾ കൂടി ആയപ്പോൾ എല്ലാം ശുഭം.

ഇനി വനിതാ ശാക്തീകരണം ആണ് ലക്‌ഷ്യം.അവർ ഇടത്തോട്ട് വിളിച്ചാൽ ചുവപ്പുകര ഉടുത്തു എവിടെയും കൈകോർക്കും.ഇനി ശശി പീഡന കഥകൾ ആവർത്തിച്ചാലും കുഴപ്പമില്ല. ഇടതു സർക്കാരിന്റെ ശാക്തീകരണ "ശശികളെ "ആരും മറന്നിട്ടില്ല എന്ന് കരുതുന്നു. പ്രളയത്തിന് പിരിച്ചു കിട്ടിയത് കൊണ്ട് കേരളത്തിലെ 'അമ്മ പെങ്ങന്മാർക്കു സ്വസ്ഥമായി ഉറങ്ങാൻ കൂര കെട്ടി കൊടുക്കാതെ പള്ള വീർപ്പിക്കുന്നവന്റെ ഏമ്പക്കം ആണ് ഈ മതിൽ. നാണമില്ലാത്ത വന്റെ ജാതി മതിൽ.

കമ്യൂണിസ്റ്റുകാർ യഥാർത്ഥ സ്ത്രീ സമത്വവാദികൾ ആണ് എങ്കിൽ ഗൗരി അമ്മ യും ഇന്ന് മഞ്ജു വാര്യരും ഇതുപോലെ അവഹേളിയ്ക്ക പെടുക ഇല്ലായിരുന്നു.പി കെ ശശിയെ നിയമത്തിനു മുൻപിലേക്ക് സി പി എം നീക്കി നിറുത്തിയേനെ.കേരളത്തിലെ ഒട്ടനവധി അനാവശ്യ പീഡന കഥകൾ കെട്ടി ചമയ്ക്കപ്പെടുക ഇല്ലായിരുന്നു. പരാജയ ഭീതി, ഹിന്ദു മതത്തിനു ഉള്ളിൽ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന വോട്ടു ചോർച്ച അത് തടയുവാൻ സർക്കാർ ചെലവിൽ നടത്തുന്ന പാർട്ടി പരിപാടി എന്നല്ലാതെ എന്ത് വിശേഷണം ആണ് ഇതിനു ഉതകുക?

മല ഇറങ്ങിയിട്ട് വേണം ഇനി പള്ളിയിലെ കോടതി വിധി ഒന്ന് നടപ്പിലാക്കി കൊടുക്കാൻ. തെരെഞ്ഞെടുപ്പിൽ കൂടെ നിന്ന് സഹായിച്ച ക്രൈസ്തവ ന്യൂനപക്ഷത്തെ (പ്രൊട്ടസ്റ്റന്റുകളെ) എങ്ങിനെ എങ്കിലും പള്ളി പ്രശ്നത്തിൽ സഹായിക്കണം എന്നുണ്ട് പക്ഷെ കയറിയ മല ഇറങ്ങാൻ കഴിഞ്ഞിട്ട് വേണ്ടേ.?കമ്യൂണിസ്റ്റു പാർട്ടിയ്ക്ക് കേരളത്തിൽ ഏതു രീതിയിലുള്ള "മതിലും " പണിയുവാൻ കഴിയും.പക്ഷെ അടിക്കല്ലിളകിയ പണിക്കാരുടെയും മതിലിന്റെയും ശക്തി എത്രത്തോളം ഇനി നിലനിൽക്കും എന്നതാണ് പാർട്ടി സ്വയം വിലയിരുത്തേണ്ടത്.ഒരു മതിൽ പ്രഗ്യാപനത്തിലൂടെ കുരങ്ങിന്റെ വാലിന്റെ അവസ്ഥയ്‌യായി ഇന്ന് സർക്കാരിന്.

"പാർട്ടി "പണിയുന്ന "മതിലുകൾ" എത്രത്തോളം "സുതാര്യം" ആണെന്ന് അതിൽ പങ്കെടുക്കുന്ന വനിതകളെ എങ്കിലും ബോധ്യപ്പെടുത്താൻ ഇടതു നേതൃത്വത്തിന് ബാധ്യത ഉണ്ട് എന്ന് കൂടി അടിവരയിടുന്നു..

Advertisment