Advertisment

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം; അന്വേഷണസമിതിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് പരാതിക്കാരി

New Update

publive-image

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണ കേസില്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് പരാതിക്കാരി. സമിതി പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്നും തന്റെ അഭിഭാഷകനെ വാദിക്കാനായി അനുവദിക്കുന്നില്ലന്നും പരാതിക്കാരി ആരോപിച്ചു. നിലവിലെ സമിതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും ആഭ്യന്തര സമിതിയുടെ നടപടിക്രമങ്ങള്‍ വീഡിയോയിലോ ഓഡിയോയിലോ പകര്‍ത്തുന്നില്ല, താന്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് നല്‍കുന്നില്ലെന്നും പരാതിക്കാരി പറയുന്നു.

അ​ന്വേ​ഷ​ണ സ​മി​തി​ക്കു മു​മ്പി​ൽ ആ​ദ്യ ദി​വ​സം ഹാ​ജ​രാ​യ യു​വ​തി നി​ര​വ​ധി തെ​ളി​വു​ക​ളും രേ​ഖ​ക​ളും സ​മി​തി​ക്ക് കൈ​മാ​റി​യി​രു​ന്നു. ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി ചേം​ബ​റി​ലാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. ഇ​തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​മി​തി​യു​ടെ സി​റ്റിം​ഗ് ന​ട​ന്ന​ത്. ഒ​രു ദി​വ​സം നീ​ണ്ട വി​ശ​ദ​മാ​യ സി​റ്റിം​ഗാ​യി​രു​ന്നു ന​ട​ന്ന​ത്. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​നി സ​മി​തി​ക്കു മു​മ്പി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്നു പ​രാ​തി​ക്കാ​രി നി​ല​പാ​ടെ​ടു​ത്ത​ത്.

Advertisment