Advertisment

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളി മരിച്ചു

author-image
admin
Updated On
New Update

ചെന്നൈ: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളി മരിച്ചു. തമിഴ്നാട്ടിലെ മെലക്കാവേരി സ്വദേശിയായ 55-കാരന്‍ സാദിഖ് ബാത്ഷായാണ് കുംഭകോണം റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചത്.

Advertisment

publive-image

ഒരു സ്വകാര്യ കമ്പനിയാണ് മാന്‍ഹോളിലെ ബ്ലോക്ക് നീക്കുന്നതിനായി കോണ്‍ട്രാക്ടറെ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വൃത്തിയാക്കുന്നതിനായി നാലുപേരെ കോണ്‍ട്രാക്ടര്‍ ചുമതലപ്പെടുത്തി. ഇവരില്‍ മാന്‍ഹോളിലേക്ക് ആദ്യം ഇറങ്ങിയത് സാദിഖാണ്. വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് സാദിഖ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

രണ്ടു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സാദിഖിന്‍റെ മൃതദേഹം പുറത്തെത്തിച്ചത്. ഒട്ടോപ്സി നടത്തുന്നതിന് വേണ്ടി മൃതദേഹം കുംഭകോണം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ നല്‍കാതിരുന്ന കോണ്‍ട്രാക്ടറിനെതിരെ പൊലീസ് കേസെടുത്തു.

Advertisment