Advertisment

കപിലിനും ധോണിയ്ക്കും ശേഷം ലോക കപ്പ്‌ ഏറ്റുവാങ്ങുമെന്ന വാശിയില്‍ കൊഹ്‌ലി. 2019 ഉറ്റുനോക്കുന്നത് ഇന്ത്യയുടെ 'വീര' നായകനില്‍

New Update

publive-image

Advertisment

മുംബൈ : ഇന്ത്യാ - ദക്ഷിണാഫ്രിക്കാ പരമ്പര കഴിഞ്ഞപ്പോള്‍ ഒരു കാര്യം ഉറപ്പായി . 2019 വീരാട് കൊഹ്‌ലിയുടെതാകും എന്ന് , അതെ അടുത്ത ലോകകപ്പ് ഇന്ത്യക്ക് സ്വന്തമാകും എന്ന് .

ഏകദിന ലോകകപ്പിന് ഇനിയും ഒന്നരവര്‍ഷം കൂടി ബാക്കിയുണ്ട്. എന്നാല്‍ 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ആരാകും ടൂര്‍ണമെന്റിന്റെ താരമാകുക എന്ന ചോദ്യത്തിന് ക്രിക്കറ്റ് ലോകം ഇപ്പോള്‍ തന്നെ ഉത്തരം കണ്ടെത്തി കഴിഞ്ഞു . അത്രമാത്രം ഫോമിലാണ് കൊഹ്‌ലിയുടെ മുന്നേറ്റം .

publive-image

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയ്ക്ക് മുന്‍പിലും ഇപ്പോള്‍ ഒറ്റ ലക്ഷ്യമേയുള്ളൂ . ലോക കപ്പ്. കപില്‍ ദേവിനും എം എസ് ധോണിയ്ക്കും ശേഷം ആ കപ്പ് കൈകളില്‍ ഏന്തണം എന്ന ലക്ഷ്യവുമായാണ് കൊഹ്‌ലിയുടെ പുറപ്പാട് . അത് അദ്ദേഹത്തിനു കഴിയും എന്ന് ഈ ദക്ഷിണാഫ്രിക്കന്‍ പരമ്പര തെളിയിച്ചു .

ഇന്നിപ്പോള്‍ ടീമംഗം സുരേഷ് റെയ്‌ന പറയുന്നതും അതുതന്നെയാണ് . 'റണ്ണിനായുള്ള കൊഹ്‌ലിയുടെ ദാഹം അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ട്. കൊഹ്‌ലിയുടെ ശാരീരികക്ഷമത അസാമാന്യമാണ്. ഓരോ പന്ത് നേരിടുമ്പോഴും സ്‌ട്രൈക്ക് കൈമാറുന്നതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്.

publive-image

മോശം പന്തുകള്‍ ലഭിക്കുമ്പോള്‍ അത് അതിര്‍ത്തി കടത്താനും അദ്ദേഹം മറക്കില്ല. കൊഹ്‌ലിയാണ് ലോകത്തിലെ ഏറ്റവും മികച്ചവന്‍. അതിലൊരു സംശയവുമില്ല. ലോകകപ്പ് നേടണമെന്നത് കൊഹ്‌ലിയുടെ വാശിയാണ്.

ഇംഗ്ലണ്ടില്‍ കൊഹ്‌ലിയെ വെല്ലാന്‍ ആരുമുണ്ടാവില്ല. കൊഹ്‌ലി തന്നെയാവും ലോകകപ്പിന്റെ താരമെന്നും റെയ്‌ന വ്യക്തമാക്കുന്നു.

cricket kohli veerad
Advertisment