Advertisment

വ​യോ​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ

New Update

publive-image

​കൊ​ച്ചി: വ​യോ​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്കെ​തി​രേ അ​തി​ക്ര​മ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നും സ​ഹാ​യ​ത്തി​നും വേ​ണ്ടി​യാ​ണ് ദേ​ശ​വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന എ​മ​ർ​ജ​ൻ​സി വ​യോ​ജ​ന ഹെ​ൽ​പ് ലൈ​ൻ ആ​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഹെ​ൽ​പ് എ​യ്ജ് എ​സ്ഒ​എ​സ് എ​ന്നാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍റെ പേ​ര്. ഒ​രു ബ​ട്ട​ൺ അ​മ​ർ​ത്തു​ന്ന​തി​ലൂ​ടെ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഈ ​ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നു ഹെ​ൽ​പ് എ​യ്ജ് ഇ​ന്ത്യ​ഡ​യ​റ​ക്റ്റ​റും കേ​ര​ള ഘ​ട​കം ത​ല​വ​നു​മാ​യ ബി​ജു മാ​ത്യൂ.

മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ 35% പേ​രും സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​തൊ​രു ക​ട​മ പോ​ലെ​യാ​ണ് പ​ല​രും ചെ​യ്തു​പോ​രു​ന്ന​ത്. 39% വ​യോ​ജ​ന​ങ്ങ​ളും സ്വ​ന്തം വ​രു​മാ​ന​മി​ല്ലാ​ത്ത​വ​രാ​ണ്. ഇ​വ​ർ സം​ര​ക്ഷ​ര​ക​രെ ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 4125 രൂ​പ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​രു കു​ടും​ബം ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. 42.5% പേ​രും മാ​സം തോ​റും മാ​താ​പി​താ​ക്ക​ളു​ടെ മെ​ഡി​സി​ൻ ബി​ൽ അ​ട​ക്കു​ന്ന​വ​രാ​ണ്. വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് പ​ഠ​നം ന​ട​ത്തി​യ ഹെ​ൽ​പ് എ​യ്ജ് ഇ​ന്ത്യ.

Advertisment