Advertisment

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചിച്ചു

New Update

publive-image

Advertisment

ഹൂസ്റ്റൺ: കേരളത്തിന്റെ കാവ്യ റാണി സുഗതകുമാരിക്ക് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അന്ത്യ പ്രണാമങ്ങൾ അർപ്പിച്ചു

പ്രസിഡണ്ട് ശ്രീ സുധീർ നമ്പ്യാരുടെ അധ്യക്ഷതയിൽ ഡിസംബർ 23 ബുധനാഴ്ച വൈകീട്ട് കൂടിയ അമേരിക്ക റീജിയൻ അനുശോചന യോഗത്തിൽ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ് കേരളത്തിന്റെ മഹാ കവയത്രിക്ക് ചെയർമാൻ ഫിലിപ്പ് തോമസ് പ്രണാമങ്ങൾ അർപ്പിച്ചു.

സുധീർ നമ്പിയാർ പത്മ ശ്രീ സുഗതകുമാരി മലയാള സാഹിത്യത്തിന് നല്കിയ സംഭാവനകൾ വിലമതിക്കാത്തവയാണെന്നു എടുത്തു പറഞ്ഞു. പ്രകൃതിയെ സ്നേഹിച്ച കുയിലായിരുന്നു സുഗതകുമാരി എന്ന് ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള സ്മരിച്ചു. ആയിരം പ്രണാമങ്ങൾ ഗ്ലോബൽ കമ്മിറ്റിക്കുവേണ്ടി അർപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. മലയാളികൾ നെഞ്ചിലേറ്റിയ കവയത്രി വേൾഡ് മലയാളി കൗൺസിലിന്റെ മിക്ക പരിപാടികളിലും പങ്കെടുക്കുകയും സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്ന് ഗോപാലപിള്ള അനുസ്മരിച്ചു

publive-image

സാഹിത്യ സംമ്സ്കാരിക പ്രവർത്തകനും കവിയുമായ ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു.

"പത്മ ശ്രീ കവയത്രി സുഗതകുമാരി മലയാളികൾക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അഭിമാനത്തോടെ സ്മരിക്കുന്നതോടൊപ്പം കവയത്രിയുടെ വേർപാടിൽ അഗാധമായ അനുശോചനവും നേർന്നു കൊള്ളുന്നു.' റീജിയനുവേണ്ടി എക്സിക്യൂട്ടീവ് കൗൺസിൽ, ചെയർമാൻ, പ്രസിഡന്റ് ജനറൽ സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രൊവിൻസ് നേതാക്കളും ഏക കണ്ഠമായി അനുശോചന പ്രമേയം പാസ്സാക്കി.

സദസ് ഒരു നിമിഷം മൗന പ്രാർത്ഥനക്കായി മാറ്റിവച്ചു. സ്ത്രീ ജനങ്ങൾക്കു വേണ്ടിയും പ്രകൃതിയുടെ പരിരക്ഷണക്കായും നിലകൊണ്ട ധീര വനിത ആയിരുന്നു കവയത്രി എന്ന് യോഗം വിലയിരുത്തി.

സുഗതകുമാരി... മലയാളികൾ തൻ കവയത്രി...

സൗഗന്ധികപ്പൂവേ... നീ നൽകിയ സ്വാന്തന സ്വരം

സൗരഭ്യ സ്നേഹ വായ്പുകൾക്കാർദ്രമാം സുഗന്ധം

സ്നേഹാർദ്രമാമായിരം പ്രണാമങ്ങളൊന്നായി നേരുന്നു.....

ജനറൽ സെക്രെട്ടറി  പിന്റോ കണ്ണമ്പള്ളി സ്വാഗത പ്രസംഗത്തിൽ കവയത്രി നേടിയ അവാര്ഡുകളെപ്പറ്റി പരാമർശിച്ചു. പത്മശ്രീ ഉൾപ്പടെ സാഹിത്യ അക്കാദമി അവാർഡുകളും അവാർഡുകളുടെ ഒരു പെരുമഴ തന്നെ തേടിയെത്തിയ മഹതി ആയിരുന്നു കവയത്രി സുഗതകുമാരി എന്ന് ഓർമിപ്പിച്ചു.

publive-image

റീജിയൻ വൈസ് ചെയർ പേഴ്സൺ ശാന്താ പിള്ള കവയത്രിയുടെ വിയോഗത്തിൽ അശ്രു പൂക്കളോടെ പ്രണാമങ്ങൾ നേർന്നു. റീജിയയാൻ വിമൻസ് ഫോറം വൈസ് ചെയർ  ഉഷാ ജോർജ് (ന്യൂ യോർക്ക്) സ്ത്രീകളെ സ്നേഹിക്കുകയും സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ധീര വനിത ആയിരുന്നു സുഗതകുമാരി എന്ന് തന്റെ അനുശോചന പ്രസംഗത്തിൽ സൂചിപ്പിച്ചു.

ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് ജോമോൻ ഇടയാടി, ഒക്ലഹോമ പ്രസിഡന്റ് പുന്നൂസ് തോമസ്, നോർത്ത് ടെക്സസ് പ്രസിഡന്റ് സുകു വര്ഗീസ്, ചിക്കാഗോ ചാക്കോ കോയിക്കലേത് അനുശോചനം അറിയിച്ചു. പ്രൊവിൻസ് അഡ്വൈസറി ബോർഡ് മെമ്പർ സാബി കോലത്ത്, നോർത്ത് ടെക്സസ് ജനറൽ സെക്രട്ടറി ഷീബ മത്തായി, കാലിഫോർണിയയിൽ നിന്നും പ്രസിഡന്റ് ബിജോയ് മുതലായവർ അനുശോചന യോഗത്തിൽ പങ്കു ചേർന്ന് പ്രസംഗിച്ചു.

ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, വൈസ് പ്രസിഡന്റ് ജോൺ മത്തായി, വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ അറമ്പാകുടി, റീജിയൻ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, ഫിലിപ്പ് മാരേട്ട്,സെസിൽ ചെറിയാൻ, റോയി മാത്യു, അലക്സ് അലക്‌സാണ്ടർ, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ് എന്നിവർ അനുശോചന സന്ദേശങ്ങൾ അയച്ചു. അമേരിക്കൻ റീജിയൻ പി ആർ ഒ അനിൽ അഗസ്‌റ്റിൻ (ജോർജിയ)മോഡറേറ്ററായിരുന്നു .

us news
Advertisment