Advertisment

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയൻ ദ്വിവത്സര സമ്മേളനം നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും

New Update

publive-image

Advertisment

ഹ്യൂസ്റ്റൺ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയൻ ദ്വിവത്സര സമ്മേളനവും സില്‍വര്‍ ജൂബിലിസമ്മേളനവും നവംബർ 8ന് സെൻട്രൽ ടൈം രാവിലെ 11 മണിക്ക് വെർച്ച്യുൽ സൂം മീറ്റിംഗിലുടെ കേരള നിയമസഭാ സ്പീക്കർ പി രാമകൃഷ്ണൻ നിർവ്വഹിക്കും.

സമ്മേളനത്തിൽ തിരുവതാംകൂർ രാ‍ജ്ഞി ഗൗരി പാർവതി ബായ്, റിട്ടയേർഡ് ജസ്‌റ്റിസ്‌ കുര്യൻ ജോസഫ് , മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ, സിനിമ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ എ വി അനുപ്, ജോണി കുരുവിള, ടി പി വിജയൻ, സി യു മത്തായി, ഐസക് ജോൺ പട്ടാണി പറമ്പിൽ, പോൾ പാറപ്പളി, ഷാജി മാത്യു, ചാൾസ് പോൾ, സി പി രാധാകൃഷ്ണൻ, രാജീവ് നായർ, ഡേവിസ് തെക്കുംതല, സിസിലി ജേക്കബ്, ജോസഫ്‌ കില്ലിയൻ, ബേബി മാത്യു സോമതീരം, തങ്കമണി ദിവാകരൻ, ശാന്ത പോൾ, സ്ഥാപക നേതാക്കൾ ആയ ആൻഡ്രൂ പാപ്പച്ചൻ, തോമസ് മാത്യു, ജോൺ പണിക്കർ, അലക്സ് വിളനിലം, വര്ഗീസ് തെക്കേകര, ഡോ ജോർജ്ജ് ജേക്കബ്ബ് ഫോമാ പ്രെസിഡന്റ്‌ അനിയൻ ജോർജ്ജ്, ഫൊക്കാന നേതാവ് മാധവൻ നായർ, പ്രസ് ക്ലബ് ചെയർമാൻ ഡോ. തോമസ് ചാലിൽ

എന്നിവർ പങ്കെടുക്കും.

അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുനിന്നും ബിസിനസ് രംഗത്തുള്ള മലയാളികളും പ്രതിഭകളും വള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍റീജിയന്‍ നേതാക്കളും സാഹിത്യകാരന്മാരും പത്ര പ്രവര്‍ത്തകരും കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കുമെന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.

1995 ജൂലൈ 3 ന് ന്യൂ ജേഴ്‌സിയിൽ ആരംഭിച്ച വേൾഡ് മലയാളി കൗൺസിലിന് ആറു റീജിയനുകളിലായി 70 ൽപരം പ്രൊവിൻസ് ഉണ്ട്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ന്യൂ ജേഴ്‌സിയില്‍ നട്ടു വളര്‍ന്ന്, രാഷ്ട്രീയത്തിനും ജാതി മത മതിലുകള്‍ക്കുമപ്പുറം ലോകമെമ്ബാടുമുള്ള മലയാളികളെ ഒരു വൃക്ഷത്തണലില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പരേതരായ ടി. എന്‍. ശേഷന്‍, ഡോ. ബാബു പോള്‍, മലയാളി ശാസ്ത്രജ്ഞന്‍ ആയിരുന്ന ഡോ. സുദര്‍ശന്‍, ഡോ. ശ്രീധര്‍ കാവില്‍ മുതലായ മറ്റു നേതാക്കള്‍ കൈ തൊട്ടനുഗ്രഹിച്ച പ്രസ്ഥാനം ഇരുപത്തി അഞ്ചു വയസ്സ് തികയുകയാണെന്നു അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ കൂടല്‍ പറഞ്ഞു.

ഫൗണ്ടര്‍മാരില്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്ന ഫൗണ്ടര്‍ മാരെ കോണ്ഫറന്‌സില് ആദരിക്കണമെന്നു കോണ്‍ഫറന്‍സ് കമ്മിറ്റി ജനറല്‍ കണ്‍വീനർ സിനു നായർ അറിയിച്ചു.

publive-image

അമേരിക്കയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വേരുകള്‍ കാനഡ മുതല്‍ ടെക്‌സസ് വരെ പത്തു പ്രൊവിൻസുകളിലായി വ്യാപിച്ചു കിടക്കുന്നു. പ്രസിദ്ധ നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി യുടെ ലൈവ് പോഗ്രാം, ബീന സുധർമൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും നിമ്മി ദാസ് അവതരിപ്പിക്കുന്ന കുച്ചിപ്പുടിയും കോണ്ഫ്രന്സിനെ കൂടുതൽ ആകർഷമാക്കുമെന് കോൺഫ്രൻസ് കോഡിനേറ്റർ മാരായ ജിനേഷ് തമ്പി ,പ്രകാശ് ജോസഫ്‌ എന്നിവർ അറിയിച്ചു .

സിൽവർ ജൂബിലി യുടെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കുന്ന ഗ്ലോബൽ വില്ലേജ് പ്രോജെക്ടിന് അമേരിക്കയിൽ നിന്നും 6 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ഗ്ലോബൽ നേതാക്കളായ എസ് കെ ചെറിയാൻ, തങ്കം അരവിന്ദ് എന്നിവർ അറിയിച്ചു.

കോൺഫ്രൻസിനോടനുബന്ധിച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയെ തെരെഞ്ഞടുക്കുന്നതിനുള്ള നടപടികൾ റീജിയൻ ഇലക്ഷൻ കമ്മീഷണർ രജനീഷ് ബാബു വിന്റെ നേതൃത്വത്തിൽ തുടങ്ങിയതായും കോൺഫ്രൻസിൽ വെച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുമെന്ന് റീജിയൻ നേതാക്കളായ ഹരി നമ്പൂതിരി, ഡോ ഗോപിനാഥാൻ നായർ, വര്ഗീസ് പി എബ്രഹാം എന്നിവർ അറിയിച്ചു.

-സിനു നായര്‍ (ജനറല്‍ കണ്‍വീനര്‍)

wmc
Advertisment