Advertisment

ഇറ്റലിയിൽ വെള്ളപ്പൊക്കം; എട്ടു മരണം, നിരവധി പേരെ കാണാനില്ല

author-image
Gaana
New Update

publive-image

Advertisment

ഇറ്റലിയിലെ വടക്കുകിഴക്കൻ മേഖലയായ എമിലിയ റൊമാഞ്ഞയിലുണ്ടായ കനത്ത മഴയിലും

വെള്ളപ്പൊക്കത്തിലും എട്ട് മരണം. നിരവധി പേരെ കാണാതായതായി റിപ്പോർട്ടുകൾ. മരണ

സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനകൾ.

24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. സ്കൂളുകൾ

അടച്ചിടുകയും ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു .

മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സാവിയോ നദി കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും

വലിയ തോതിൽ വെള്ളംകയറി.പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ ഒഴുകിപ്പോയതായും

റിപ്പോർട്ടുകളുണ്ട്. 600 ഓളം അഗ്നിശമന സേനാംഗങ്ങൾ അടിയന്തര രക്ഷാപ്രവർത്തനത്തിൽ

ഏർപ്പെട്ടിട്ടുള്ളതായി ഭരണകൂടം അറിയിച്ചു.

 

 

Advertisment