Advertisment

 ലോ​ക​ത്ത്​ ന്യൂ​മോ​ണി​യ ബാധിച്ച് കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ മ​രി​ച്ച അ​ഞ്ച്​ രാ​ജ്യ​ങ്ങ​ളി​ലൊന്ന്​ ഇ​ന്ത്യ; ഓരോ നാലു മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്ത്​ ന്യൂ​മോ​ണി​യ കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ മ​രി​ച്ച അ​ഞ്ച്​ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ഇ​ന്ത്യ. സേ​വ്​ ദി ​ചി​ല്‍​ഡ്ര​ന്‍, യു​നി​സെ​ഫ്, എ​വ​രി ബ്രീ​ത്ത്​ കൗ​ണ്ട്​​സ്​ എ​ന്നി​വ​യു​ടെ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Advertisment

publive-image

2018ല്‍ ​ന്യൂ​മോ​ണി​യ രോ​ഗ​ബാ​ധി​ത​രാ​യ 1,27,000ല്‍ ​അ​ധി​കം കു​ട്ടി​ക​ള്‍ രാ​ജ്യ​ത്ത്​ മ​ര​ണ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്​ വ്യ​ക്​​ത​മാ​ക്കി.ഇ​ന്ത്യ​യി​ല്‍ ഓ​രോ നാ​ലു​ മി​നി​റ്റി​ലും അ​ഞ്ചു വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള ഒ​രു കു​ട്ടി ന്യൂ​മോ​ണി​യ ബാ​ധി​ച്ച്‌​ മ​രി​ക്കു​ന്നു. പോ​ഷ​കാ​ഹാ​ര കു​റ​വും മ​ലി​നീ​ക​ര​ണ​വു​മാ​ണ്​ ഇ​തി​ന്​ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന്​ സേ​വ്​ ദി ​ചി​ല്‍​ഡ്ര​​ന്‍റെ ആ​രോ​ഗ്യ, പോ​ഷ​കാ​ഹാ​ര ഡ​യ​റ​ക്​​ട​ര്‍ ഡോ. ​രാ​ജേ​ഷ്​ ഖ​ന്ന പ​റ​ഞ്ഞു.

ലോ​ക​ത്ത്​ ശി​ശു മ​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​​ലൊ​ന്നാ​ണ്​ ശ്വാ​സ​കോ​ശ​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ. ഓ​രോ വ​ര്‍​ഷ​വും അ​ഞ്ചു​ വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള എ​ട്ടു​ ല​ക്ഷം കു​ട്ടി​ക​ള്‍ ഇ​ക്കാ​ര​ണ​ത്താ​ല്‍ മ​രി​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്ക്​.

നൈ​ജീ​രി​യ (1,62,000), പാ​കി​സ്​​താ​ന്‍ (58,000), ഡ​മോ​ക്രാ​റ്റി​ക്​ റി​പ്പ​ബ്ലി​ക്​ ​ഓ​ഫ്​ കോം​ഗോ (40,000), ഇ​ത്യോ​പ്യ (32,000) എ​ന്നി​വ​യാ​ണ്​ ന്യൂ​മോ​ണി​യ ശി​ശു മ​ര​ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന മ​റ്റ്​ നാ​ലു രാ​ജ്യ​ങ്ങ​ള്‍.

nimonia death
Advertisment